ഡബ്ലിനിലെ M50 മോട്ടോർവേയിൽ ഉണ്ടായ അപകടത്തെ തുടർന്ന് സൗത്ത് ബോണ്ട പാത പൂർണമായി അടച്ചു.Ballymount ഭാഗത്തുള്ള M50 സൗത്ത്‌ബൗണ്ട് ഡയറക്ഷനിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.അപകടത്തെ തുടർന്ന് മേഖലയിൽ വലിയ ഗതാഗതക്കുരുക്കും കാര്യമായ യാത്രകൾക്ക് കാലതാമസവും ഉണ്ടാകുമെന്ന് ട്രാൻസ്‌പോർട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് മുന്നറിയിപ്പ് നൽകി.
അപകടത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന M50 ഭാഗം ഒഴിവാക്കി ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് വാഹനയാത്രക്കാരോട് അധികൃതർ നിർദേശിച്ചു.അടിയന്തര സേവനങ്ങൾ സ്ഥലത്ത് പ്രവർത്തനം തുടരുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് അധിക സമയം അനുവദിക്കണമെന്നും M50 വഴി പോകുന്നവർ സാധ്യമെങ്കിൽ മറ്റൊരു പാത തിരഞ്ഞെടുക്കണമെന്നും നിർദേശമുണ്ട്. ഗതാഗത നിയന്ത്രണങ്ങളും റോഡ് തുറക്കുന്ന സമയവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടും.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments