കിൽഡെയറിലെ M9 മോട്ടോർവേയിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച BMW മറ്റൊരു കാറുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണാപകടത്തിൽ മരിച്ച അഞ്ച് കൗമാരക്കാരുടെ പേരുകൾ പുറത്തുവന്നു. ഗാർഡ ഔദ്യോഗികമായി പേരുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രാദേശികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഞ്ച് പേരുടെയും ചിത്രങ്ങളും പേരും പുറത്തുവന്നിരിക്കുന്നത്.അലക്സ് മക്കാർത്തി, ജെറമി ഒബ്രയൻ, ജോ കാർത്തി, ജാക്ക് കെന്നഡി, കമിൽ പുസ്റ്റ്കോവ്സ്കി എന്നിവരാണ് അപകടത്തിൽ മരിച്ച അഞ്ച് കൗമാരക്കാർ എന്നാണ് റിപ്പോർട്ടുകൾ.

കിൽഡെയറിലെ Athyയ്ക്കും Castledermotനും സമീപം M9-ലെ Junction 3നും 4നും ഇടയിൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച അഞ്ചു പേരും തെറ്റായ ഡയറക്ഷനിൽ വന്ന ബിഎംഡബ്ല്യു കാറിലാണ് സഞ്ചരിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം മരിച്ചവരിൽ നാലു പേരും കാർലോ കിൽഡയർ മേഖലകളിൽ നിന്നുള്ളവരാണ്. ഇവരിൽ രണ്ടുപേർ സഹോദരങ്ങളാണ്. എല്ലാവരുടെയും പ്രായം 15നും 18നും ഇടയിലാണെന്നാണ് ലഭ്യമായ വിവരങ്ങൾ. മരിച്ചവരിൽ ഒരാളായ Kamil Pustkowski ലിമറിക്ക് സ്വദേശിയാണെന്നും റിപ്പോർട്ടുകളുണ്ട്.അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ Naas General Hospitalിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയാകൂ. കുടുംബാംഗങ്ങളെ ഗാർഡ ബന്ധപ്പെടുകയും Family Liaison Officers-നെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തിൽ ഉൾപ്പെട്ട ഹ്യുണ്ടായ് കാറിൽ വിമാനത്താവളത്തിലേക്ക് പോയ കുടുംബം ആണ് ഉണ്ടായിരുന്നത്. ഇവർ ഗുരുതരാവസ്ഥയിൽ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.മൂന്ന് സഹോദരിമാരും ഒരു കുട്ടിയുമാണ് ചികിത്സയിൽ ഉള്ളത്. Alma Kinsella, Niamh Kinsella, Ellie Hendricken എന്ന സഹോദരിമാരാണ് എയർപോർട്ടിലേക്ക് പോയ കാറിൽ ഉണ്ടായിരുന്നത്. ഏഴ് വയസ്സുള്ള കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.കാർലോ സ്വദേശികളായ ഇവർ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി യുകെയിലേക്ക് പോകുന്നതിനായി ഡബ്ലിൻ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.Almaയും Niamhയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. Ellieക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments