മോട്ടോർവേയിൽ നടന്ന ദാരുണാപകടത്തിൽ നിരവധിപേർ മരിച്ചതായും നാലുപേർക്ക്ഗു രുതരമായി പരിക്കേറ്റതായും റിപ്പോർട്ട്. M9 മോട്ടോർ വേയിൽ റോങ്ങ് സൈഡിൽ വന്ന കാറുമായി എയർപോർട്ടിലേക്ക് പോയ കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി മരിച്ചതായി ഗാർഡ അറിയിച്ചു. മരിച്ചവരെല്ലാം ഒരു കാറിൽ ഉണ്ടായിരുന്നവരാണ് എന്നാണ് റിപ്പോർട്ടുകൾ.ഒരു കുട്ടി ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വെളുപ്പിന് 3:00 മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്.M9 മോട്ടോർവേയിലെ നോർത്ത് ബോണ്ടിലേക്കുള്ള ക്യാരേജ് വേയിൽ ജംഗ്ഷൻ 3നും ജംഗ്ഷൻ 4നും ഇടയിൽ സൗത്ത് ബോണ്ട് ഡയറക്ഷനിൽ വന്ന കാർ ആണ് എയർപോർട്ടിലേക്ക് പോയ മറ്റൊരു കാറുമായി നേർക്കുനേർ കൂട്ടിയിടിച്ചത്.രണ്ടാമത്തെ കാറിന്റെ വനിതാ ഡ്രൈവറെയും മുൻസീറ്റിലുണ്ടായിരുന്ന മറ്റൊരു വനിതാ യാത്രക്കാരിയെയും താല യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 30-കളിലുള്ള ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.പിൻസീറ്റിലുണ്ടായിരുന്ന 20-കളിലുള്ള മറ്റൊരു വനിതാ യാത്രക്കാരിയെ സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ നിലയും ഗുരുതരമാണ്.കാറിലുണ്ടായിരുന്ന ഒരു കുട്ടിയെ ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നിലയും ഗുരുതരമായി തുടരുകയാണ്.
അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങളും തെറ്റായ ദിശയിൽ വാഹനം സഞ്ചരിക്കാനുണ്ടായ കാരണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.സംഭവം മോട്ടോർവേയിലെ ഗതാഗതത്തെയും ബാധിച്ചു. നിലവിൽ M9 മോട്ടോർ വെയിൽ നോർത്ത് ബോണ്ട് ബ്ലോക്ക് ചെയ്ത നിലയിലാണ്. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് മോട്ടോർവേ തുറക്കൂ.അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments