കൗണ്ടി ഓഫലിയിൽ ജോലിസ്ഥലത്തുണ്ടായ ഗുരുതരമായ അപകടത്തിൽ 50 വയസ്സുള്ള പുരുഷനും 20-കളിലുള്ള യുവതിയും മരിച്ചു. ഇവർ അച്ഛനും മകളും ആണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ബനഗറിലെ ഒരു വ്യാവസായിക സ്ഥാപനത്തിലാണ് ഇന്ന് രാവിലെ അപകടം സംഭവിച്ച.രാവിലെ 11.40ഓടെയാണ് നടന്ന സംഭവത്തെക്കുറിച്ച് ഗാർഡും മറ്റ് എമർജൻസി സർവീസുകൾക്കും വിവരം ലഭിച്ചത്. ഗാർഡയും മറ്റ് എമർജൻസി സർവീസുകളും അപകട സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
മരിച്ചവരിൽ ഒരാൾ 50-കളിലുള്ള പുരുഷനും മറ്റൊരാൾ 20-കളിലുള്ള സ്ത്രീയുമാണെന്നാണ് നിലവിൽ ഔദ്യോഗികമായി പുറത്തുവന്ന വിവരം. ഇരുവരും അച്ഛനും മകളുമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.
അപകടത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി Authority (HSA) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി റ്റുള്ളമോർ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോറോണറെയും വിവരമറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും സംഭവത്തിലേക്ക് നയിച്ച കാരണങ്ങളും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments