നിങ്ങൾ Temu, Shein പോലുള്ള വെബ്സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്താറുണ്ടോ?അയർലൻഡിലെ മാറിയ നിയമം അറിഞ്ഞില്ലെങ്കിൽ കീശ കാലിയാകും

By Rose Malayalam Desk

Temu, Shein, AliExpress തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നവർ മാറിയ നിയമമറിഞ്ഞില്ലെങ്കിൽ കീശ കാരിയാകുന്നത് അറിയില്ല. ചെറിയ ഓൺലൈൻ പാഴ്സലുകൾക്ക് ബാധകമായ പുതിയ EU കസ്റ്റംസ് നിയമങ്ങളാണ് ഇതിന് കാരണം.2026 ജൂലൈ 1 മുതൽ, EU-യ്ക്ക് പുറത്തുനിന്ന് അയർലൻഡിലേക്ക് എത്തുന്ന 150 യൂറോ വരെയുള്ള വരെയുള്ള ഓൺലൈൻ പാഴ്സലുകൾക്ക് ഓരോ വ്യത്യസ്ത ഉൽപ്പന്ന വിഭാഗത്തിനും മൂന്നു യൂറോ കസ്റ്റംസ് ഡ്യൂട്ടി ബാധകമാണ്.അതായത് ഒരു പാഴ്സലിൽ വ്യത്യസ്ത തരത്തിലുള്ള മൂന്ന് ഉൽപ്പന്നങ്ങളുണ്ടെങ്കിൽ ഒൻപത് യൂറോ വരെ കസ്റ്റംസ് ഡ്യൂട്ടി വരാം.

ഇതിന് പുറമെ 2026 നവംബർ 1 മുതൽ രണ്ടു യൂറോ യൂണിയൻ ഹാൻഡ്‌ലിംഗ് ഫീ കൂടി നിലവിൽ വരുമെന്ന് റെവന്യു സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് യൂറോപ്പ്യൻ യൂണിയന് പുറത്തുനിന്നുള്ള ഓൺലൈൻ ഷോപ്പിംഗിന് മൂന്ന് യൂറോ കസ്റ്റംസ് ഡ്യൂട്ടിക്ക് പുറമേ പുതിയ ഹാൻഡ്‌ലിംഗ് ഫീ ആയി രണ്ടു യൂറോ കൂടി വരും.

Temu, Shein വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

വെബ്സൈറ്റ് .ie എന്നതോ വില യൂറോയിൽ കാണിക്കുന്നതോ മാത്രം നോക്കി സാധനം യൂറോപ്പ്യൻ യൂണിയനിൽ നിന്നാണ് വരുന്നതെന്ന് കരുതരുതെന്ന് റെവന്യൂ മുന്നറിയിപ്പ് നൽകുന്നു. സാധനം അയയ്ക്കുന്ന സമയത്ത് അത് യൂറോപ്പ്യൻ യൂണിയനിൽ നിന്നാണോ അതോ പുറത്താണോ എന്നതാണ് നോക്കേണ്ടത്.

ചില വെബ്സൈറ്റുകൾ കസ്റ്റംസ് ചാർജ് ചെക്ക്ഔട്ട്‌ സമയത്ത് തന്നെ ഈടാക്കും. മറ്റുചില സാഹചര്യങ്ങളിൽ ഡെലിവറി കമ്പനി വഴി പാഴ്സൽ എത്തുമ്പോൾ ചാർജ് ആവശ്യപ്പെടാം. അതിനാൽ ഓർഡർ ചെയ്യുന്നതിന് മുമ്പ് ഷിപ്പിങ് ലൊക്കേഷൻ , കസ്റ്റമസ് ചാർജ്‌സ് , റ്റെമ്സ് ആൻഡ് കണ്ടിഷൻസ് എന്നിവ പരിശോധിക്കണം.

മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം റിട്ടേൺസ് ആണ്. സാധനം തിരികെ നൽകിയാലും അടച്ച മൂന്നു യൂറോ കസ്റ്റമസ് ഡ്യൂട്ടി സാധാരണയായി തിരികെ ലഭിക്കില്ല; സാധനം ഫാൾട്ടി ആയ സാഹചര്യങ്ങളിൽ മാത്രമാണ് വ്യത്യാസം ഉണ്ടാകുക. വാറ്റ് റിഫണ്ട് സംബന്ധിച്ച വ്യവസ്ഥകൾ ഓരോ റീറ്റയിലറിന്റെയും രീതിയനുസരിച്ച് മാറാം. ഇത് മനസ്സിലാക്കി ശ്രദ്ധയോടെ ഷോപ്പിംഗ് ചെയ്തില്ലെങ്കിൽ ഇതും കീശ കാലിയാക്കുന്ന കാര്യമാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments