ഐഫോണും സാംസങും ഉൾപ്പെടെ നിരവധി മോഷണ മുതലുകൾ ഡബ്ലിനിലെ കടയിൽ നിന്ന് കണ്ടെത്തി

By Rose Malayalam Desk

മോഷണം പോയ ഐഫോണുകൾ, സാംസങ് ഫോണുകൾ, മാക്ബുക്കുകൾ ഉൾപ്പെടെ 76 ഇലക്ട്രോണിക് ഉപകരണങ്ങൾ ഡബ്ലിനിലെ മൊബൈൽ കടയിൽ ഗാർഡ നടത്തിയ റെയിഡിൽ കണ്ടെത്തി.ഡബ്ലിൻ വണ്ണിൽ പ്രവർത്തിക്കുന്ന ഒരു കടയിലാണ് റെയ്ഡ് നടത്തിയത്. ഓഗസ്റ്റ് 20ന് നടത്തിയ റെയ്ഡിൽ 36 ലാപ്ടോപ്പുകളും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

മോഷണം പോയ ഒരു മൊബൈൽ ഫോൺ ഈ സ്ഥാപനത്തിലേക്ക് എത്തിയതായി ജൂലൈയിൽ സ്റ്റോർ സ്ട്രീറ്റ്ഗാർഡ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.പിടിച്ചെടുത്തവയിൽ ഉയർന്ന നിലവാരത്തിലുള്ള iPhone, Samsung, MacBook മോഡലുകൾക്ക് പുറമെ Lenovo ഉൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. ചില ഉപകരണങ്ങൾ നേരത്തെ ഉപയോഗിച്ചവയാണെങ്കിൽ ചിലത് യഥാർത്ഥ പാക്കേജിങ്ങോടെയാണ് കണ്ടെത്തിയത്.

Garda National Economic Crime Bureau (GNECB), Competition and Consumer Protection Commission (CCPC) എന്നിവയുടെ സഹകരണത്തോടെയായിരുന്നു അന്വേഷണം. പിടിച്ചെടുത്ത ഉപകരണങ്ങൾ ഇപ്പോൾ ഗാർഡയുടെ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇവയുടെ യഥാർഥ ഉടമകളെ കണ്ടെത്തി തിരികെ നൽകുകയാണ് ലക്ഷ്യം.സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ഗാർഡ അറിയിച്ചു.

മൊബൈൽ ഫോൺ മോഷണം പോയാൽ ഉടൻ സേവനദാതാവുമായി ബന്ധപ്പെട്ട് SIM, 15 അക്ക IMEI നമ്പർ എന്നിവ ബ്ലോക്ക് ചെയ്യുകയും ഫോൺ സംബന്ധമായ വിവരങ്ങളോടെ പ്രാദേശിക ഗാർഡ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments