ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രി സൈമൺ ഹാരിസിന് പെൺകുഞ്ഞ് പിറന്നു; മൂന്ന് കുട്ടികളുടെ പിതാവായി ഉപപ്രധാനമന്ത്രി

By Rose Malayalam Desk

ഐറിഷ് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസിനും ഭാര്യ കയോമെക്കും പെൺകുഞ്ഞ് ജനിച്ചു. ധനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വെള്ളിയാഴ്ച ഹാരിസിനും ഭാര്യക്കും മൂന്നാമത്തെ കുട്ടി ജനിച്ചത്.

ബജറ്റിന് ശേഷം അദ്ദേഹം പറ്റേണിറ്റി ലീവ് എടുക്കാനാണ് സാധ്യത. ഏറ്റവും പുതിയ ഖജനാവ് വരുമാനക്കണക്കുകളും പ്രീ-ബജറ്റും സംബന്ധിച്ച് വെള്ളിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം നടക്കാതിരുന്നതിന് കാരണം പുതിയ കുഞ്ഞിന്റെ ജനനമാണ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഹാരിസിനെയും കയോമെയും അഭിനന്ദിച്ചു.

39-കാരനായ ഹാരിസ്, ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റായ കയോമെ വേഡിനെ 2017-ലാണ് വിവാഹം കഴിച്ചത്. 2019-ൽ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും, തുടർന്ന് 2021-ൽ ഒരു മകൻ പിറക്കുകയും ചെയ്തിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments