വാട്ടർഫോർഡ് സെന്റ മേരിസ് യാക്കോബായ സുറിയാനി പള്ളി ശൂനോയോ പെരുന്നാൾ ആഘോഷിച്ചു. പള്ളിയിയുടെ പ്രധാന പെരുന്നാൾ ആയ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ ആണ് ആഘോഷിച്ചത്. ഓഗസ്റ്റ് 15 ശനിയാഴ്ച 16 ഞായറാഴ്ച തീയതികളിലാണ് പെരുന്നാൾ ആഘോഷിച്ചത്.

പതിനഞ്ചാം തീയതി വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം പെരുന്നാളിന് ഫാദർ പീറ്റർ വർഗീസ് കൊടി ഉയർത്തി. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പതിനാറാം തീയതി ഞായറാഴ്ച നടത്തിയ വിശുദ്ധ കുർബാനയിലും റാസയിലും അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. കുർബാനയ്ക്കും റാസക്കും ഫാദർ പീറ്റർ വർഗീസ് മുഖ്യ കാർമികത്വവും ഇടവക വികാരി ഫാദർ ബിബിൻ ബാബുവും ഇടവകയുടെ മുൻ വികാരി ഡോക്ടർ ജോബിമോൻ സ്കറിയ അച്ചനും സഹ ധാർമികത്വവും വഹിച്ചു.

പെരുന്നാൾ കുർബാനയ്ക്കും റാസക്കും ശേഷം ഈ വർഷത്തെ സൺഡേ സ്കൂൾ മത്സരങ്ങളിലും പള്ളി നടത്തിയ മറ്റു മത്സരങ്ങളിലും വിജയികളായ കുട്ടികൾക്കും മുതിർന്നവർക്കും ഫാദർ പിറ്റർ വർഗീസും ഡോക്ടർ ജോബിമോൻ സ്കറിയ അച്ചനും ഇടവക വികാരി ഫാദർ ബിബിൻ ബാബുവും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന സ്നേഹവിരുന്നോട് കൂടി പെരുന്നാൾ ആഘോഷങ്ങൾ അവസാനിച്ചു.









Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments