ഡ്രൈവർ കാറിലുള്ളപ്പോൾ ഡബ്ലിനിൽ ടാക്സി തട്ടിയെടുത്തു; ചേയ്സ് ചെയ്ത് പിടിച്ച് ഗാർഡ

By Rose Malayalam Desk

ടാക്സി ഡ്രൈവർ ടാക്സിയുടെ പിൻസീറ്റിൽ വിശ്രമിക്കുന്ന സമയത്ത് ടാക്സി കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തിൽ ഗാർഡ നടത്തിയ നാടകീയ പിന്തുടരലിനൊടുവിൽ പ്രതിയെ പിടികൂടി. ഡബ്ലിൻ സെൻട്രലിലെ ബ്ലെസ്സിങ്ടൺ സ്ട്രീറ്റിൽ ബുധനാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം നടന്നത്. ബ്രേക്കിനിടയിൽ ടാക്സിയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ ആക്രമിച്ചശേഷമാണ് ടാക്സി തട്ടിയെടുത്തത്. തുടർന്ന് ടാക്സിയുമായി പ്രതി അതിവേഗം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഗാർഡ വാഹനത്തെ പിന്തുടർന്നു. ദൃക്സാക്ഷികളുടെ മൊഴി പ്രകാരം കുറഞ്ഞത് നാല് ഗാർഡ വാഹനങ്ങളെങ്കിലും മോഷ്ടിക്കപ്പെട്ട ടാക്സിയെ പിന്തുടർന്നിരുന്നു. ഒടുവിൽ പിന്തുടരലിനൊടുവിൽ ടാക്സി തടഞ്ഞുനിർത്തുകയും വാഹനമെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഗാർഡ പിടികൂടുകയുമായിരുന്നു. ചേസിങ്ങിനിടയിൽ തട്ടിയെടുക്കപ്പെട്ട ടാക്സിയിൽ നിന്ന് ടാക്സി ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്ക് പറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ.

ഡബ്ലിൻ നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് വൈകുന്നേര സമയത്ത് നടന്ന സംഭവത്തിൽ നിരവധി പേർ സംഭവത്തിന് സാക്ഷികളായതായും റിപ്പോർട്ടുകളുണ്ട്. ടാക്സി തട്ടിയെടുത്തതിന് പിന്നാലെ നടന്ന ഗാർഡയുടെ വാഹന പിന്തുടരൽ പ്രദേശത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ടാക്സി തട്ടിയെടുക്കലും ഡ്രൈവറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത്.ടാക്സി ഡ്രൈവർമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡബ്ലിനിൽ നടന്ന ഈ സംഭവം ശ്രദ്ധേയമാകുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments