പക്ഷി ഇടിച്ചതാണെന്ന് വിചിത്ര ന്യായം ; തകർന്ന വിൻഡ്‌സ്‌ക്രീനുമായി വന്ന ലേണർ ഡ്രൈവറുടെ കാർ ഡബ്ലിൻ എയർപോർട്ടിൽ ഗാർഡ പിടിച്ചെടുത്തു

By Rose Malayalam Desk

വിൻഡ്‌സ്‌ക്രീൻ ഗുരുതരമായി തകർന്ന നിലയിൽ കാർ ഓടിച്ചെത്തിയ ലേണർ ഡ്രൈവറുടെ വാഹനം ഗാർഡ പിടിച്ചെടുത്തു. ഡബ്ലിൻ എയർപോർട്ടിന് സമീപം പട്രോളിങ് നടത്തുകയായിരുന്ന ഗാർഡ ഉദ്യോഗസ്ഥരാണ് വാഹനം തടഞ്ഞു നിർത്തിയത്.വിൻഡ്‌സ്‌ക്രീനിനുണ്ടായ വ്യാപകമായ കേടുപാടുകളെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, പക്ഷി ഇടിച്ചതാണ് കേടുപാടുകൾക്ക് കാരണമെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. സംഭവത്തെക്കുറിച്ചുള്ള ഗാർഡയുടെ സോഷ്യൽ മീഡിയ പോസ്റ്റിലും ‘വലിയൊരു പക്ഷിയായിരിക്കണം’ എന്ന തരത്തിലുള്ള പരിഹാസ പരാമർശമുണ്ടായിരുന്നു.എന്നാൽ പരിശോധനയിൽ ഡ്രൈവർ ഒറ്റയ്ക്ക് വാഹനമോടിച്ചിരുന്ന ലേണർ ഡ്രൈവറാണെന്ന് കണ്ടെത്തി.

നിയമപ്രകാരം ആവശ്യമായ യോഗ്യതകളില്ലാതെ ഒറ്റയ്ക്ക് വാഹനം ഓടിച്ചതിനെ തുടർന്നാണ് കാർ പിടിച്ചെടുത്തതെന്ന് ഗാർഡ അറിയിച്ചു. ക്ലാൻസി ഭേദഗതി (Clancy Amendment) പ്രകാരമുള്ള നടപടികളാണ് വാഹനത്തിനെതിരെ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.സംഭവത്തിന്റെ ചിത്രം ഗാർഡ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

വിൻഡ്‌സ്‌ക്രീനിന്റെ തകർന്ന അവസ്ഥയും ‘പക്ഷി ഇടിച്ചതാണ്’ എന്ന ഡ്രൈവറുടെ വിശദീകരണവുമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകത്തിന് ഇടയാക്കിയത്.ലേണർ ഡ്രൈവർമാർക്ക് ബാധകമായ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം കൂടി സംഭവം ചൂണ്ടിക്കാട്ടുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments