ഡബ്ലിനിൽ അന്തരിച്ച അലക്സാണ്ടർ തോമസിന്റെ പൊതുദർശനം തിങ്കളാഴ്ച

By Rose Malayalam Desk

അയർലൻഡിൽ അന്തരിച്ച അലക്സാണ്ടർ തോമസിന്റെ പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച ഡബ്ലിനിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാവിലെ മുതൽ വൈകുന്നേരം വരെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ടാലയിലെ മെയിൻ സ്ട്രീറ്റിലുള്ള സെന്റ് മെയ്ൽറുവൈൻസ് ദേവാലയത്തിലാണ് (St Maelruain’s Church Main Street, Tallaght, Dublin 24, D24 FY51) പൊതുദർശനം. ഡബ്ലിൻ മാർത്തോമ നസ്രത്ത് ചർച്ചിന്റെ നേതൃത്വത്തിലുള്ള സംസ്കാര ശുശ്രൂഷകളും ഇവിടെ വച്ച് നടത്തപ്പെടും.

തുടർന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ ഗോറ്റ്സ്ടൗണിലെ മാസി ബ്രദേഴ്സ് ഫ്യൂണറൽ ഹോമിലും (Massey Bros Funeral home Unit 1, The Goat Centre, Lower Kilmacud Road, Drummartin, Goatstown, Dublin 14, D14 X348 ) പൊതുദർശനം നടക്കും.

പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി സംസ്കാരം ഇന്ത്യയിൽ വച്ച് പിന്നീട് നടത്തപ്പെടും

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments