ഐഫോണിന്റെ ഫോൾഡബിൾ ഫോൺ അയർലണ്ടിൽ ആദ്യമായി സ്വന്തമാക്കിയത് ഡബ്ലിൻ മലയാളി

By Rose Malayalam Desk

ആപ്പിളിന്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഐഫോൺ ഡിയോ (സ്റ്റാർ വൈറ്റ്) അയർലണ്ടിൽ ആദ്യമായി സ്വന്തമാക്കിയത് ഡബ്ലിൻ മലയാളി.അയർലൻഡിലെ പ്രശസ്ത ഫോട്ടോഗ്രാഫറും ഡബ്ലിൻ മലയാളിയും പത്തനംതിട്ട സ്വദേശിയുമായ ഗീവർഗീസ് ജോർജ്ജാണ് ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഐഫോൺ സ്വന്തമാക്കിയത്.

ഇന്ന് രാവിലെ ഡബ്ലിനിലെ ഹാർവി നോർമൻ സോർഡ്സ് ഷോറൂമിൽ നടന്ന ചടങ്ങിൽ ഹാർവി നോർമൻ പ്രൊഡക്ട്സ് ആൻഡ് മാർക്കറ്റിംഗ് മാനേജർ സഞ്ജീവ്, ഗീവർഗീസ് ജോർജ്ജിന് ആദ്യ ഫോൺ കൈമാറിക്കൊണ്ട് വിൽപ്പനയ്ക്ക് തുടക്കം കുറിച്ചു.പത്തനംതിട്ട സ്വദേശിയായ ഗീവർഗീസ് ജോർജ്ജ് നിലവിൽ ഡബ്ലിനിലെ റാതോത്തിൽ ആണ് താമസിക്കുന്നത്.

ഫോട്ടോഗ്രഫി രംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹത്തിന് ഗീവർഗീസ് ഫോട്ടോഗ്രാഫി ലിമിറ്റഡ് എന്ന പേരിൽ അയർലണ്ടിലും ദുബായിലും കേരളത്തിലും സ്വന്തമായി ഫോട്ടോഗ്രഫി സ്റ്റുഡിയോകളുണ്ട്.പുതിയ സാങ്കേതികവിദ്യകളോടുള്ള താൽപര്യവും ഫോട്ടോഗ്രഫിയോടുള്ള അഭിനിവേശവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന ഗീവർഗീസിന് ആപ്പിളിന്റെ പുതിയ ഫോൾഡബിൾ ഐഫോൺ സ്വന്തമാക്കാനായതിന്റെ സന്തോഷം ഗീവർഗീസ് ജോർജ് റോസ് മലയാളത്തിനോട് പങ്കുവെച്ചു.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments