ഡബ്ലിനിൽ ഗാർഡ പിടിച്ചെടുത്തത് നൂറുകണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും; 13 പേരെ അറസ്റ്റ് ചെയ്തു

By Rose Malayalam Desk

അനധികൃതമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ, സ്ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ എന്നിവ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുന്നതിനായി ഗാർഡ നടത്തിയ വിപുലമായ പരിശോധനയിൽ 122 വാഹനങ്ങൾ പിടിച്ചെടുത്തു. നടപടിയുടെ ഭാഗമായി വിവിധ ക്രിമിനൽ സംഭവങ്ങളുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തു..

ബുധനാഴ്ച ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലെ ആറ് ഡിവിഷനുകളിലായി നടത്തിയ ഓപ്പറേഷൻ മീക്കാൻ (Operation Meacán) എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി 80 കേന്ദ്രങ്ങളിൽ വാറണ്ട് അടിസ്ഥാനത്തിലുള്ള പരിശോധനകളാണ് ഗാർഡ നടത്തിയത്.പരിശോധനയിൽ കൊക്കെയ്ൻ, ക്രാക്ക് കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ് എന്നിവയെന്ന് സംശയിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം 95,000 യൂറോയ്ക്ക് മുകളിലാണെന്നാണ് റിപ്പോർട്ട്.

ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും പുറമേ സ്ക്രാംബ്ലർ മോട്ടോർസൈക്കിളുകളും സുരോൺ വിഭാഗത്തിലുള്ള ബൈക്കുകളും പരിശോധനയിൽ പിടിച്ചെടുത്ത വാഹനങ്ങളിൽ ഉൾപ്പെടുന്നു.ഗാർഡയുടെ ഡിറ്റക്ടീവ്, ക്രൈം യൂണിറ്റുകൾ, മയക്കുമരുന്ന് വിരുദ്ധ വിഭാഗം, എയർ സപ്പോർട്ട് യൂണിറ്റ്, ഡോഗ് യൂണിറ്റ്, ഡ്രോൺ യൂണിറ്റ്, കമ്മ്യൂണിറ്റി പൊലീസിങ് വിഭാഗം എന്നിവ സംയുക്തമായാണ് നടപടിയിൽ പങ്കെടുത്തത്.

റോഡുകളിൽ അപകടകരമായി വാഹനമോടിക്കുന്നത് തടയുന്നതിനൊപ്പം മയക്കുമരുന്ന് വിൽപ്പന, മോഷണം, ആക്രമണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം.ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലെ അസിസ്റ്റന്റ് കമ്മീഷണർ റോബർട്ട്സ്, യൂണിഫോമിലുള്ളതും സാധാരണ വേഷത്തിലുള്ളതുമായ ഗാർഡ അംഗങ്ങൾ വിവിധ പ്രത്യേക വിഭാഗങ്ങളുടെ പിന്തുണയോടെ പരിശോധനയിൽ പങ്കെടുത്തതായി അറിയിച്ചു.ഓപ്പറേഷൻ മീക്കാന്റെ ഭാഗമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ഗാർഡ വ്യക്തമാക്കി

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments