വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങളുടെ കാലത്ത് അയർലണ്ടിലെ തൊഴിലാളികളോട് നീതി പുലർത്തുന്നതാണ് ബജറ്റ് 2027 എന്ന് സർക്കാർ. ധനമന്ത്രി സൈമൺ ഹാരിസും പബ്ലിക് എക്സ്പെൻഡിച്ചർ മന്ത്രി ജാക്ക് ചേമ്പേഴ്സും ചേർന്ന് ആകെ 8.65 ബില്യൺ യൂറോയുടെ ബജറ്റ് പാക്കേജാണ് പ്രഖ്യാപിച്ചത്. ബജറ്റ് 2027-ലെ പ്രധാന പ്രഖ്യാപനങ്ങൾ താഴെ:
ആദായനികുതിയും മറ്റ് ക്രെഡിറ്റുകളും
• ആദായനികുതി cut-off point 2,500 യൂറോ വർദ്ധിപ്പിച്ച് 46,500 യൂറോയാക്കി.
• USC 3% ബാൻഡിലേക്കുള്ള പ്രവേശന പരിധി 1,600 യൂറോ വർദ്ധിപ്പിച്ചു.
• ഹോം കെയറർ ടാക്സ് ക്രെഡിറ്റ് 100 യൂറോ വർദ്ധിപ്പിക്കും.
• തൊഴിലുടമ അടയ്ക്കേണ്ട പിആർഎസ്ഐ (Employer PRSI) ആഴ്ചയിൽ 552 യൂറോയിൽ നിന്ന് 600 യൂറോയായി ഉയർത്തി.
• എല്ലാ Inheritance Tax ഗ്രൂപ്പുകളുടെയും പരിധിയിൽ വർദ്ധനവ് വരുത്തി.
ക്ഷേമ പദ്ധതികൾ
• പ്രതിവാര സോഷ്യൽ വെൽഫെയർ നിരക്കുകളിൽ 10 യൂറോയുടെ വർദ്ധനവ്.
• ദീർഘകാല വൈകല്യ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കായി പുതിയ ‘കോസ്റ്റ് ഓഫ് ഡിസെബിലിറ്റി’ പേയ്‌മെന്റായി 500 യൂറോ.
• കെയറേഴ്‌സ് അലവൻസിനുള്ള വരുമാന പരിധി ഒറ്റയ്ക്കുള്ള ആളുകൾക്ക് 1,150 യൂറോയായും ദമ്പതികൾക്ക് 2,300 യൂറോയായും ഉയർത്തും.
• പ്രതിവാര ഫ്യുവൽ അലവൻസ് നിരക്ക് 5 യൂറോ വർദ്ധിക്കും; അതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന പെൻഷൻകാരുടെ വരുമാന പരിധി ആഴ്ചയിൽ 534 യൂറോയിൽ നിന്ന് 641 യൂറോയായി ഉയരും.
• ലിവിംഗ് എലോൺ അലവൻസ് ആഴ്ചയിൽ 3 യൂറോ വർദ്ധിപ്പിക്കും.
ഭവന മേഖലയും വാടകയും
• ‘റെന്റ്-എ-റൂം’ പദ്ധതിയുടെ നികുതിയിളവ് പരിധി 14,000 യൂറോയിൽ നിന്ന് 16,000 യൂറോയായി ഉയർത്തും.
• ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള ‘ഹെൽപ്പ്-ടു-ബൈ’ പദ്ധതി ആനുകൂല്യം 5,000 യൂറോ വർദ്ധിപ്പിച്ച് 35,000 യൂറോയാക്കി.
• റെന്റ് ടാക്സ് ക്രെഡിറ്റ് 150 യൂറോ വർദ്ധിപ്പിച്ച് വ്യക്തികൾക്ക് 1,159 യൂറോയായും ദമ്പതികൾക്ക് 2,300 യൂറോയായും ഉയർത്തി.
ശിശുപരിപാലനവും കുടുംബവും
• Childcare fees പ്രതിമാസം പരമാവധി 550 യൂറോയായി നിജപ്പെടുത്തും.
• 12 വയസ്സിന് താഴെയും മുകളിലുമുള്ള കുട്ടികൾക്കുള്ള പ്രതിവാര ചൈൽഡ് സപ്പോർട്ട് പേയ്‌മെന്റ് നിരക്കുകളിൽ 6 യൂറോയുടെ വർദ്ധനവ് വരുത്തി യഥാക്രമം ആഴ്ചയിൽ 64 യൂറോയും 84 യൂറോയുമാക്കി.
• വർക്കിംഗ് ഫാമിലി പേയ്‌മെന്റിന്റെ പ്രതിവാര വരുമാന പരിധി 30 യൂറോ വർദ്ധിപ്പിക്കും.
കാർബൺ നികുതിയും പരിസ്ഥിതിയും
• കുറച്ച ഇന്ധന എക്സൈസ് ഡ്യൂട്ടി 2027 ഫെബ്രുവരി 28 വരെ നീട്ടി; തുടർന്ന് 2027 ജൂൺ 30 വരെ നാല് ഘട്ടങ്ങളിലായി ഇത് പൂർവ്വസ്ഥിതിയിലാക്കും. എന്നാൽ അടുത്ത വർഷം മെയ്, ഒക്ടോബർ മാസങ്ങളിലായി രണ്ട് കാർബൺ നികുതി വർദ്ധനവുകൾ ഉണ്ടാകും.
• സർക്കാരിന്റെ കാലാവധി തീരുന്നതുവരെ മണ്ണെണ്ണയ്ക്കും പ്രകൃതിവാതകത്തിനുമുള്ള കാർബൺ നികുതി ഒരു ടൺ CO2-വിന് 48.50 യൂറോയായി കുറച്ചു.
• ഫ്യുവൽ ഇൻകം സപ്പോർട്ട് സ്കീം അഞ്ച് മാസത്തേക്ക് കൂടി നീട്ടി.
• ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വെഹിക്കിൾ രജിസ്ട്രേഷൻ ടാക്സ് (VRT) ഇളവ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി.
• കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന കാറുകൾക്ക് വിആർടി നിരക്കിൽ 1% വർദ്ധനവ്.
• കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ‘സൈക്കിൾ ടു വർക്ക്’ പദ്ധതിയും യാത്രാക്കാർക്കുള്ള ‘ടാക്സ് സേവർ’ പദ്ധതിയും പുനഃപരിശോധിക്കും.
• ബോയിലർ സ്ക്രാപ്പേജ് സ്കീം, റിട്രോഫിറ്റ് ഗ്രാന്റുകൾ എന്നിവയുൾപ്പെടെയുള്ള കാലാവസ്ഥാ സംരക്ഷണ നടപടികൾക്കായി 1.3 ബില്യൺ യൂറോ.
• പുതിയ കുടിവെള്ള, മലിനജല അടിസ്ഥാന സൗകര്യങ്ങൾക്കായി Uisce Éireann പദ്ധതിക്ക് 2.3 ബില്യൺ യൂറോ നീക്കിവെച്ചു.
സിഗരറ്റ്, മദ്യം
• 20 എണ്ണമടങ്ങിയ സിഗരറ്റ് പാക്കറ്റിന് 1 യൂറോയും ഇ-ലിക്വിഡ് ഉൽപ്പന്നങ്ങൾക്ക് 20 സെന്റും കൂടും; എന്നാൽ ഇത്തവണ മദ്യത്തിന് വില കൂട്ടിയിട്ടില്ല.
നിക്ഷേപ അക്കൗണ്ടുകൾ
• പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾക്ക് 50,000 യൂറോ വരെ നികുതിയിളവ് ഉണ്ടായിരിക്കും; ആ പരിധിക്ക് മുകളിലുള്ള അക്കൗണ്ട് മൂല്യത്തിന് 1% ഫ്ലാറ്റ് ടാക്സ് ബാധകമായിരിക്കും.
• ഈ പദ്ധതി 2027 ജൂലൈ 1-ന് ആരംഭിക്കും; പ്രതിവർഷം പരമാവധി നിക്ഷേപം 12,000 യൂറോയായിരിക്കും, കുറഞ്ഞ നിക്ഷേപ പരിധി ഉണ്ടായിരിക്കില്ല.
വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും
• വിദ്യാർത്ഥികളുടെ കോൺട്രിബ്യൂഷൻ ഫീസിൽ 150 യൂറോയുടെ സ്ഥിരം കുറവ് വരുത്തി, കൂടാതെ സുസി (SUSI) മെയിന്റനൻസ് ഗ്രാന്റുകളിൽ 4.5% വർദ്ധനവ്.
• സ്പെഷ്യൽ എജ്യുക്കേഷൻ ആവശ്യങ്ങൾക്കായി 56 മില്യൺ യൂറോ അധികമായി അനുവദിച്ചു; ഇത് വഴി 2,339 അധിക എസ്എൻഎമാരെയും (SNAs) 1,353 അധ്യാപകരെയും നിയമിക്കും.
ആരോഗ്യവും ഭിന്നശേഷിയും
• നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റൽ മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 1.7 ബില്യൺ യൂറോ അനുവദിച്ചു.
• സൗജന്യ ഗർഭനിരോധന പദ്ധതികൾ ഇനി 37 വയസ്സ് വരെയുള്ള ആളുകൾക്ക് ലഭ്യമാകും.
• പുരുഷന്മാർ, യുവാക്കൾ, എൽജിബിടിക്യു+ സമൂഹം എന്നിവർക്ക് സൗജന്യ കൗൺസിലിംഗിനായി 33,000 അധിക മണിക്കൂറുകൾ അനുവദിച്ചു.
ഗതാഗതം
• DART, BusConnects, കോർക്ക് കമ്മ്യൂട്ടർ റെയിൽ പദ്ധതികൾ, Adare Bypass, Galway Ring Road തുടങ്ങിയ പദ്ധതികളിലെ നിക്ഷേപങ്ങൾക്കായി 4.2 ബില്യൺ യൂറോ.
• 2027 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് മെട്രോലിങ്കിനായി 6 ബില്യൺ യൂറോ അനുവദിച്ചു.
കൃഷിയും ഗ്രാമവും
• ഗ്രാമീണ പബ്ബുകളെ സഹായിക്കുന്നതിനായി 15 മില്യൺ യൂറോ
• കാർഷിക സുരക്ഷാ ഉപകരണങ്ങൾക്കുള്ള വെയർ ആൻഡ് ടിയർ അലവൻസ് മൂന്ന് വർഷത്തേക്ക് നീട്ടി.
• കർഷകർക്കുള്ള ഇന്ധന വരുമാന പിന്തുണ നീട്ടിയതിനൊപ്പം പുതിയ വളം പദ്ധതിക്കായി 31 മില്യൺ യൂറോ അധികമായി അനുവദിച്ചു.
ബിസിനസ്
• രാജ്യത്തിന്റെ കോർപ്പറേഷൻ നികുതി വ്യവസ്ഥയിൽ ഭേദഗതികൾ വരുത്തി.
• ചെറുകിട ബിസിനസുകൾക്കുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് സ്റ്റാൻഡേർഡ് നിരക്ക് 33 ശതമാനത്തിൽ നിന്ന് 31 ശതമാനമായി കുറച്ചു.
• ബാങ്ക് ലെവി 200 മില്യൺ യൂറോ ലക്ഷ്യമിട്ട് ഒരു വർഷത്തേക്ക് കൂടി നീട്ടി.
• ഐറിഷ് കമ്പനികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി അയർലണ്ട് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 1 ബില്യൺ യൂറോയുടെ നിക്ഷേപ പരിപാടി ആരംഭിക്കുന്നു.
ഗാർഡയും പ്രതിരോധ സേനയും
• പ്രതിരോധ സേനയിലേക്ക് പുതുതായി 850 സ്ഥിരം അംഗങ്ങളെ എടുക്കുന്നതിനുള്ള ധനസഹായം.
• അടുത്ത വർഷം ഗാർഡ സേനയിലെ അംഗങ്ങളുടെ എണ്ണം 15,000-ൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1,000 ട്രെയിനി ഗാർഡമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫണ്ട്.
കായികം
• ലീഗ് ഓഫ് അയർലണ്ട് ഫുട്ബോൾ അക്കാദമികൾക്ക് 4 മില്യൺ യൂറോ ധനസഹായം.
• ഗെയ്ലിക് പ്ലെയേഴ്സ് അസോസിയേഷനുള്ള ധനസഹായത്തിൽ 1 ദശലക്ഷം യൂറോ വർദ്ധനവ്.
• ലോസ് ആഞ്ചലസ് ഒളിമ്പിക്സിനായുള്ള ഒരുക്കത്തിൽ മികച്ച പ്രകടനം ഉറപ്പാക്കാൻ അധിക പിന്തുണ.
• 2027-ലെ റൈഡർ കപ്പിനും യൂറോ 2028-ന്റെ തയ്യാറെടുപ്പുകൾക്കും ആതിഥേയത്വം വഹിക്കുന്ന അയർലണ്ടിനെ പിന്തുണയ്ക്കാൻ ഏകദേശം 22 മില്യൺ യൂറോ ചെലവഴിക്കും.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments