ഡാറ്റ ചോർച്ചയിൽ പെട്ട് Revenue; നികുതി വിവരങ്ങൾ മുൻ പങ്കാളികൾക്ക് ഉൾപ്പെടെ അയച്ചുകൊടുത്തു

By Rose Malayalam Desk

അയർലണ്ടിലെ നികുതി വകുപ്പായ Revenue-യിൽ ഉണ്ടായ ഡാറ്റാ സുരക്ഷാ വീഴ്ചകൾ പുറത്തുവന്നു. നികുതിദായകരുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്ത വിവരങ്ങളാണ് പുറത്തുവന്നത്. ഇതിൽ വിവാഹബന്ധം വേർപിരിഞ്ഞ മുൻ പങ്കാളികൾക്ക് നികുതി സംബന്ധമായ വിവരങ്ങൾ അയച്ചുകൊടുത്ത നിരവധി സംഭവങ്ങളും ഉൾപ്പെടുന്നതായി റിപ്പോർട്ട്.

കഴിഞ്ഞ 18 മാസത്തിനിടെ 389 തവണയെങ്കിലും ഡാറ്റാ ചോർച്ച രേഖപ്പെടുത്തിയതായാണ് പുറത്തുവന്ന കണക്കുകൾ.ഇതിൽ 30 എണ്ണം എങ്കിലും മുൻ ഭർത്താവിനോ ഭാര്യയ്ക്കോ സ്വകാര്യ നികുതി വിവരങ്ങൾ അയച്ചതുമായി ബന്ധപ്പെട്ടതാണ്. വിവാഹബന്ധം വേർപിരിഞ്ഞ ശേഷവും പഴയ വിലാസങ്ങളോ ബന്ധപ്പെടാനുള്ള വിവരങ്ങളോ രേഖകളിൽ നിലനിന്നിരുന്നതിനെ തുടർന്ന്, സ്വകാര്യ നികുതി കത്തുകൾ തെറ്റായ വ്യക്തികളിലേക്ക് എത്തിയ സംഭവങ്ങളുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

നികുതിദായകരുടെ സാമ്പത്തിക വിവരങ്ങൾ, നികുതി ബാധ്യതകൾ, വരുമാനവുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ തെറ്റായ വ്യക്തികൾക്ക് ലഭിക്കുന്നത് ഗൗരവമായ സ്വകാര്യതാ ലംഘനമാണ്. ഇത്തരം സംഭവങ്ങൾ വ്യക്തികളുടെ സാമ്പത്തിക സ്വകാര്യതയ്ക്കും വിവരങ്ങളുടെ സുരക്ഷയ്ക്കും ആശങ്ക ഉയർത്തുന്നു.ഡാറ്റാ ചോർച്ചകളിൽ മറ്റ് പിഴവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെറ്റായ PPS നമ്പറുകൾ ഉപയോഗിച്ചുള്ള രേഖകൾ, നികുതി കത്തുകൾ തെറ്റായ വിലാസങ്ങളിൽ എത്തിയത്, ബാങ്ക് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ സംഭവങ്ങൾ, രേഖകൾ നഷ്ടപ്പെട്ടത് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Revenue-യുടെ വിശദീകരണമനുസരിച്ച്, ചില സംഭവങ്ങൾക്ക് ജീവനക്കാരുടെ പിഴവുകൾ കാരണമായപ്പോൾ, വിലാസമാറ്റം പോലുള്ള വ്യക്തിഗത വിവരങ്ങൾ സമയബന്ധിതമായി അറിയിക്കാത്ത നികുതിദായകരുടെയും തൊഴിലുടമകളുടെയും മൂന്നാം കക്ഷികളുടെയും പിഴവുകളും ചില ചോർച്ചകൾക്ക് കാരണമായിട്ടുണ്ട്. ഡാറ്റാ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇത്തരം പിഴവുകൾ കുറയ്ക്കുന്നതിനുമായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നികുതിദായകരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ വകുപ്പുകളിൽ ഡാറ്റാ സുരക്ഷയും കൃത്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് ഈ സംഭവം.

For more news please join our whatsapp group

https://chat.whatsapp.com/C4h4P7DDUt29uEyJPYyYou?s=cl&p=a&iam=2

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments