അയർലൻഡ് മലയാളികളുടെ ഓണം ഗംഭീരമാക്കാൻ ഡെയിലി ഡിലൈറ്റ് തുടർച്ചയായി ഏഴാം വർഷവും ഓണസദ്യയുമായി എത്തുന്നു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും ഗൃഹാതുരത്വമാർന്ന ഓണം മലയാളികൾക്ക് തനിമയോട് തന്നെ ആഘോഷിക്കാൻ സഹായിക്കുന്നതാണ് ഡെയിലി ഡിലയിറ്റിന്റെ ഓണസദ്യ. നാട്ടിൽ അമ്മമാരും മുത്തശ്ശിമാരും ഒരുക്കിയിരുന്ന അതേ രുചിക്കൂട്ട് അങ്ങനെതന്നെ നിലനിർത്തിക്കൊണ്ട് കേരളത്തിൽ പാചകം ചെയ്ത് അയർലണ്ടിലെ മലയാളികളുടെ തീൻമേശയിൽ എത്തിക്കുകയാണ് ഡെയ്ലി ഡിലൈറ്റ് ചെയ്യുന്നത്. തിരക്കിനിടയിൽ ഓണസദ്യ ഒരുക്കാൻ സമയം കണ്ടെത്താൻ സാധിക്കാത്ത അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് വലിയൊരു അനുഗ്രഹമാണ് ഡെയിലി ഡിലൈറ്റിന്റെ ഓണസദ്യ.

അയർലണ്ടിൽ ആദ്യമായി ഇത്തരത്തിൽ ഓണസദ്യ എത്തിച്ചതും ഡെയിലി ഡിലൈറ്റ് തന്നെ ആണ്. ഏഴുവർഷവും കൈനീട്ടി മലയാളി സ്വീകരിച്ച ഓണസദ്യ ഈ വർഷവും സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. അതിനായി ഓണസദ്യയുടെ ഒരു വൻ ശേഖരം തന്നെ അയർലണ്ടിലെ ഹൗസിൽ അവർ ഒരുക്കിയിട്ടുണ്ട്. 30 വർഷം മുൻപ് പാറയിൽ ഫുഡ്സ് തുടങ്ങിയ ഡെയിലി ഡിലൈറ്റ് ഇന്ന് ലോകം ആകെ പടർന്ന് പന്തലിച്ച് കിടക്കുകയാണ്. ഏകദേശം 30 ഓളം രാജ്യങ്ങളിൽ 750 ലേറെ രുചികരമായ വിഭവങ്ങളാണ് ലോകമെമ്പാടും ചിതറി കിടക്കുന്ന മലയാളികൾക്ക് ഡെയിലി ഡിലൈറ്റ് എത്തിച്ചു നൽകുന്നത്. അമേരിക്കയിൽ 600 ഓളം കടകളുള്ള പ്രമുഖ സൂപ്പർമാർക്കറ്റ് ചെയിനായ കോസ്‌കോയിൽ ലഭിക്കുന്ന ഏക കേരള ബ്രാൻഡും ഇവരുടെത് തന്നെയാണ്.

കഴിഞ്ഞ 15 വർഷമായി ടോപ് ഇൻ ടൌൺ ആണ് ഡെയിലി ഡിലൈറ്റിന്റെ വിഭവങ്ങൾ അയർലൻഡിലെ മലയാളികൾക്ക് എത്തിക്കുന്നത്. നാടൻ പൊറോട്ടയും മീൻകറിയും കൂർക്കയും അവിയിലും മസാലദോശയും തുടങ്ങി 750ലേറെ വിഭവങ്ങൾ ഇവർ വഴി അയർലണ്ടിലെ തീൻമേശകളിൽ എത്തുന്നു. പ്രത്യേകം ശീതീകരിച്ച കണ്ടെയ്നറുകളിൽ കേരളത്തിൽനിന്ന് അയർലൻഡിൽ എത്തിക്കുന്ന ഭക്ഷണങ്ങൾ ശേഖരിച്ച് വയ്ക്കാനായി വലിയ വെയർ ഹൗസും അയർലൻഡിൽ ടോപ് ഇൻ ടൌൺ ഒരുക്കിയിട്ടുണ്ട്. വെയർഹൗസിൽ നിന്ന് പ്രത്യേക താപനില ഉള്ള സ്വീകരിച്ച ശീതീകരിച്ച വാഹനങ്ങളിൽ തന്നെയാണ് റീട്ടെയിൽ ഷോപ്പുകളിൽ എത്തിക്കുന്നത്. മയിൽ, നിർമൽ, ഇന്ത്യ ഗേറ്റ് തുടങ്ങിയ കമ്പനികളുടെ വിതരണവും നടത്തുന്നത് ടോപ്പ് ഇൻ ടൌൺ ഫുഡ്സ് തന്നെയാണ്. അയർലൻഡിനു പുറമെ നോർത്തേൺ അയർലണ്ടിലും ഇവർ തന്നെയാണ് ഈ കമ്പനികളുടെ വിതരണം നടത്തുന്നുത്.

പതിറ്റാണ്ടുകളായി അയർലണ്ടിലെ മലയാളികൾക്ക് വിശ്വസിച്ച് മേടിക്കാൻ പറ്റുന്ന ബ്രാൻഡായി ഡെയിലി ഡിലൈറ്റ് മാറിയിട്ടുണ്ട്. ഓണസദ്യക്ക് മുൻകൂട്ടിയുള്ള ആയിരക്കണക്കിന് ഓർഡറുകൾ അത് സാക്ഷ്യപ്പെടുത്തുന്നു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments