മോഷ്ടിച്ച കാറുമായി ഗാർഡയുടെ നിർദേശം അവഗണിച്ച് റോങ്ങ് സൈഡിൽ വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ട് ഗാർഡ ഓഫീസർമാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ടീനേജേഴ്സിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ രണ്ടുപേരെ പിന്നീട് വിട്ടയച്ചപ്പോൾ, ഡ്രൈവറെന്ന് കരുതുന്ന 18 വയസ്സുകാരൻ ഗാർഡ കസ്റ്റഡിയിൽ തുടരുകയാണ്.
ഡബ്ലിനിലെ നാങ്കോർ റോഡിൽ പുലർച്ചെ ഒരു മണിക്ക് തൊട്ടുമുമ്പാണ് സംഭവങ്ങളുടെ തുടക്കം. ഗാർഡ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ നിർത്താതെ മുന്നോട്ടുപോയി. തുടർന്ന് മോഷ്ടിക്കപ്പെട്ട ടൊയോട്ട അക്വ കാറുമായി N4, M50 മോട്ടോർവേകളിലൂടെ യാത്ര തുടർന്ന സംഘം റോങ്ങ് സൈഡിൽ വാഹനമോടിച്ചതായാണ് റിപ്പോർട്ട്.
കാർ പിന്തുടരുന്നതിനിടെയാണ് ഗാർഡയുടെ വാഹനത്തിന് അപകടമുണ്ടായത്. ഇതിൽ പരിക്കേറ്റ രണ്ട് ഗാർഡ ഓഫീസർമാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇരുവരെയും ആശുപത്രിയിൽനിന്ന് വിട്ടയച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടുപേരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. 18 വയസ്സുകാരൻ ഗാർഡ കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments