ഡബ്ലിൻ മാരത്തോൺ നാളെ; നഗരത്തിൽ വ്യാപക ഗതാഗത നിയന്ത്രണം, നിരവധി റോഡുകൾ അടയ്ക്കും

By Rose Malayalam Desk

ഡബ്ലിൻ മാരത്തോണിന്റെ ഭാഗമായി നാളെ നഗരത്തിലെ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാരത്തോൺ കടന്നുപോകുന്ന റൂട്ടുകളിലും സമീപപ്രദേശങ്ങളിലും റോഡുകൾ അടച്ചിടുന്നതിനാൽ നഗരത്തിലൂടെ യാത്ര ചെയ്യുന്നവരും പൊതുഗതാഗതം ആശ്രയിക്കുന്നവരും ഗതാഗത തടസ്സം മുൻകൂട്ടി കാണണം എന്ന് അധികൃതർ അഭ്യർത്ഥിച്ചു. കുറഞ്ഞത് ഇരുപത്തിഅയ്യായിരം പേരെങ്കിലും നാളെ നടക്കുന്ന മാരത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

റോഡുകൾ അടച്ചിടുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള യാത്രയെ ബാധിച്ചേക്കാം. വാഹനമോടിക്കുന്നവർ താൽക്കാലിക ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും വേണം.മാരത്തോൺ നടക്കുന്ന സമയത്ത് നഗരമധ്യത്തിലേക്കുള്ള യാത്രയ്ക്ക് സാധാരണയേക്കാൾ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അതിനാൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഡബ്ലിനിലേക്ക് എത്തുന്നവർ യാത്ര തിരിക്കുന്നതിന് മുമ്പ് ഗതാഗത വിവരങ്ങൾ പരിശോധിക്കുന്നത് ഉചിതമാണ്.

പൊതുഗതാഗത സർവീസുകളിലും റൂട്ടിനും സമയത്തിനും അനുസരിച്ച് മാറ്റങ്ങൾ ഉണ്ടായേക്കാം. ഡബ്ലിൻ ബസ് സർവീസുകളും റൂട്ടുകൾ മാറ്റുകയോ സമയം മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാൻ സാധ്യതയുണ്ട്. ഡബ്ലിനിലേക്ക് വരുന്നതും പോകുന്ന മായ ദീർഘദൂര സർവീസുകളെയും മാരത്തോൺ ബാധിക്കും എന്നാണ് സൂചന.

ബസ് സർവീസുകളെ ആശ്രയിക്കുന്നവർ ബന്ധപ്പെട്ട ഗതാഗത അധികൃതരുടെ ഏറ്റവും പുതിയ അറിയിപ്പുകൾ പരിശോധിക്കണം.റോഡ് അടച്ചിടലുകളുടെ കൃത്യമായ സമയവും ബാധിക്കുന്ന റോഡുകളുടെ പട്ടികയും ഔദ്യോഗിക അറിയിപ്പുകൾ വഴി സ്ഥിരീകരിച്ചശേഷം യാത്ര ചെയ്യുന്നതാണ് ഉചിതം.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments