പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കത്തോലിക്കാ വൈദികനുമായ ഫാ. ഇമ്മാനുവൽ കല്ലറയ്ക്കൽ (സി.എസ്.സി ) അയർലൻഡിലെ വാട്ടർഫോർഡിൽ വച്ച് അന്തരിച്ചു. റോം ആസ്ഥാനമായുള്ള ഹോളിക്രോസ് സഭയുടെ ഗ്ലോബൽ വികാരി ജനറലായും ഫസ്റ്റ് അസിസ്റ്റന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 69 വയസ്സായിരുന്നു. തന്റെ സഹോദര പുത്രിയെ സന്ദർശിക്കാൻ പോകുന്നതിനിടയിൽ കഴിഞ്ഞ 29 ആം തീയതി വാട്ടർഫോർഡിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.നാളെ വൈകിട്ട് 7:00 മണിക്ക് ഫാ. ഇമ്മാനുവേൽ കല്ലറക്കലിന്റെ അന്ത്യോപചാര ചടങ്ങുകളുടെ ഭാഗമായി Office for the Dead Prayer Service വാട്ടർഫോർഡ് St. Joseph’s & St. Benildus ചർച്ചിൽ വച്ചു നടത്തും.
ഫാദർ ഇമ്മാനുവൽ കല്ലറയ്ക്കൽ ത്രിപുരയിലെ പ്രശസ്തമായ അഗർത്തല ഹോളിക്രോസ് സ്കൂളിന്റെ പ്രിൻസിപ്പലായും,അഗർത്തല ഹോളിക്രോസ് കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് 2015-ൽ അഖിലേന്ത്യാ ക്രിസ്ത്യൻ ഉന്നതവിദ്യാഭ്യാസ അസോസിയേഷന്റെ ‘ഇന്ത്യയിലെ മികച്ച പ്രിൻസിപ്പൽ’ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.മദ്രാസ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ന്യൂയോർക്കിലെ ഫോർഡാം സർവകലാശാലയിൽ നിന്ന് റിലീജിയസ് എജ്യുക്കേഷനിൽ ഡോക്ടറേറ്റും (PhD) നേടിയിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ തെന്നത്തൂർ പരേതനായ ജോസഫിന്റെ മകനാണ്.ബേബി, സിസ്റ്റർ ശാലിനി, മരിയ, റോസിലി, ജസി, പരേതരായ സിസ്റ്റർ ഇസിദോർ, ഫാ. ജയിംസ് കല്ലറയ്ക്കൽ എന്നിവർ സഹോദരങ്ങളാണ്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments