കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം.

By Rose Malayalam Desk

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ വന്നു.

ഒക്ടോബർ 24-ന് കിൽക്കെന്നിയിൽ ചേർന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലാണ് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.

അസോസിയേഷന്റെ ഭരണഘടനയും ചട്ടങ്ങളും അനുസരിച്ച് നടന്ന തിരഞ്ഞെടുപ്പിൽ അംഗങ്ങൾ പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.

അനിൽ ജോസഫ് രാമപുരം പ്രസിഡന്റായും നിതീഷ് ചന്ദ്രൻ സെക്രട്ടറിയായും ബിനു ഭദ്രൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ശ്യാം ഷൺമുഖനാണ് വൈസ് പ്രസിഡന്റ്. ഷിബ റ്റിറ്റോ ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:

1. സിൽജോ ജോണി

2. ജിന്റോ തോമസ്

3. സജി അബ്രഹാം

4. ജോമോൻ ജോർജ്

5. രമ്യ റെക്സ്

അയർലൻഡിലെ കിൽക്കെന്നി

മലയാളി സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനൊപ്പം മലയാള ഭാഷ, കല, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം,

കിൽക്കെന്നിയിലെ മലയാളി കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പുതിയ തലമുറയ്ക്ക് മലയാളി സംസ്കാരവും പൈതൃകവും പരിചയപ്പെടുത്തുന്നതിനും ഭരണസമിതി മുൻഗണന നൽകും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments