ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം പരിശീലന ക്ലാസുകൾക്ക് തുടക്കമാകുന്നു.
നൃത്തത്തിൽ താൽപര്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ചിട്ടയായ പരിശീലനത്തിലൂടെ ഈ കലാരൂപം പഠിക്കാനും തങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാനും ഈ സംരംഭം അവസരമൊരുക്കുന്നു.സോഫ്റ്റ്‌വെയർ എൻജിനീയറായ രെജി അനിലാണ് ലാസ്യ കലാക്ഷേത്രയ്ക്ക് നേതൃത്വം നൽകുന്നത്.
ശ്രീ മൂകാംബിക കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യത്തിൽ പരിശീലനം നേടിയിട്ടുള്ള രെജി, സ്കൂൾ കാലഘട്ടം മുതൽ ഇന്ത്യയിലെയും അയർലൻഡിലെയും വിവിധ വേദികളിൽ ശാസ്ത്രീയ നൃത്താവതരണങ്ങൾ നടത്തി വരുന്നു. സ്കൂൾ, കോളേജ്, ജില്ലാ തലങ്ങളിലെ കലാമത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള അവർ, കോളേജ് തല ജില്ലാ കലാമത്സരങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നൃത്തത്തോടുള്ള അഭിനിവേശവും അനുഭവസമ്പത്തും കൈമുതലാക്കി പ്രൊഫഷണൽ നൃത്തപരിശീലന രംഗത്തും അവർ പ്രവർത്തിക്കുന്നു.
തൊഴിൽരംഗത്തെ തിരക്കുകൾക്കിടയിലും നൃത്തകലയോടുള്ള അഗാധമായ അഭിനിവേശം കാത്തുസൂക്ഷിക്കുന്ന റെജിയുടെ നേതൃത്വത്തിൽ, ഭരതനാട്യത്തിന്റെ അടിസ്ഥാനപാഠങ്ങൾ, അടവുകൾ, താളബോധം, മുദ്രകൾ, ഭാവാഭിനയം എന്നിവയിൽ ക്രമബദ്ധമായ പരിശീലനം നൽകുന്നതിനാണ് ക്ലാസുകൾ ലക്ഷ്യമിടുന്നത്.അയർലൻഡിലെ മലയാളി സമൂഹത്തിനിടയിൽ ഇന്ത്യൻ കലാ-സാംസ്കാരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലും യുവതലമുറയിലും ഭരതനാട്യത്തോടുള്ള താൽപര്യം വളർത്തുന്നതിനും ലാസ്യ കലാക്ഷേത്രയുടെ പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ലാസ്യ കലാക്ഷേത്രയുടെ കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക
https://www.instagram.com/regi.anil/
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments