അയർലണ്ടിൽ നിര്യാതയായ ലാലി പോളിന്റെ പൊതുദർശനം ശനിയാഴ്ച കോർക്കിൽ

By Rose Malayalam Desk

കോർക്ക്: മകളെയും കുടുംബത്തെയും സന്ദർശിക്കാൻ അയർലണ്ടിലെത്തിയ ശേഷം ഹൃദയാഘാതം മൂലം അന്തരിച്ച മാവേലിക്കര സ്വദേശിനി ലാലി പോളിന്റെ (70) പൊതുദർശന ക്രമീകരണങ്ങൾ ചുവടെ.

 ശനിയാഴ്ച, ഒക്ടോബർ 31-ന്  വൈകുന്നേരം 4.30 മുതൽ 6.30 വരെ കോർക്കിലെ സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലണ്ടിൽ (St. James Church of Ireland, 115 Thomas Davis Street, Mallow, Co. Cork, P51 HX53) വെച്ച് പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാവുന്നതാണ്.

പൊതുദർശനത്തിന് ശേഷം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. മൃതദേഹം കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

മാവേലിക്കര കാപ്പിൽ സ്വദേശിനിയായ ലാലി പോൾ,  അയർലണ്ടിൽ എത്തി പിറ്റേ ദിവസം കോർക്കിലെ മാലോയിൽ വെച്ചാണ് അന്തരിച്ചത്. കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗമായ നിഷ പോളിന്റെ മാതാവും ബിനു തോമസ് വർഗീസിന്റെ ഭാര്യാമാതാവുമാണ് പരേത.

(ലാലി പോളിന്റെ നിര്യാണത്തിൽ കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകയും മറ്റ് മലയാളി സമൂഹങ്ങളും അനുശോചനം രേഖപ്പെടുത്തി.)

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments