ലിമെറിക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നവംബർ 7-ാം തീയതി നടത്തപ്പെടും.

ഓർമ്മ പെരുന്നാളിന്റെ ഭാഗമായി നവംബർ 6-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന ഫാദർ ജിജോ പുതുപ്പള്ളിയുടെ വചനശുശ്രൂഷയും ഉണ്ടാകും. നവംബർ 7-ാം തീയതി ശനിയാഴ്ച ഫാദർ ജിജോ പുതുപ്പള്ളിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകളും നടത്തപ്പെടും.
ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സീറോ മലങ്കര കത്തോലിക്കാ സഭയുടെ വികാരിയായ ഫാദർ ജൊവാക്കിം (Fr. Joachim) നിർവഹിക്കും.ഹാർവെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് Limerick Backbenchers-ന്റെ ഗാനമേളയും സ്നേഹവിരുന്നും ഉണ്ടാകും
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments