സ്റ്റുഡന്റ്സ് പാർട്ടി അതിരുവിട്ടു; വീട്ടിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകൾ തകർത്തു, ജനൽ പൊളിച്ചു; ഫീലിംഗ് തകർത്തു

By Rose Malayalam Desk

ലിമറിക്കിൽ യൂണിവേഴ്സിറ്റി കോളേജിനടുത്ത് വിദ്യാർഥികളുടെ പാർട്ടി അതിരുവിട്ടതിനെ തുടർന്ന് ഒരു വീട് വ്യാപകമായി നശിപ്പിച്ചു.സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. Castletroy മേഖലയിലെ വീട്ടിലാണ് സംഭവം.പാർട്ടിക്കിടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീടിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ട്.

ജനലുകളും വാതിലുകളും തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തതിന് പുറമെ, വീട്ടിനുള്ളിലെ മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനലിലൂടെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. വീടിന്റെ മുകളിലെ ഭാഗങ്ങളിലെ ഭിത്തികൾക്കും സീലിങ്ങിനും ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ ഡാമേജ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് ഗാർഡ അന്വേഷണം നടത്തുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.സംഭവത്തിൽ ഉൾപ്പെട്ടവർ യൂണിവേഴ്സിറ്റി ഓഫ് ലിമറിക്ക് വിദ്യാർഥികളാണ്‌ എന്നാണ് കരുതുന്നത്. സർവ്വകലാശാലയ്ക്ക് പുറത്താണ് സംഭവം നടന്നതെന്നും ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്.വീടിന് സംഭവിച്ച നാശനഷ്ടത്തിന്റെ വ്യാപ്തിയും സംഭവത്തിൽ ഉൾപ്പെട്ടവരെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments