അയർലൻഡ് യൂത്ത് ക്രിക്കറ്റ് ടീമിൽ ഇടം നേടി മൂന്നു മലയാളികൾ .

By Rose Malayalam Desk

ഡബ്ലിനിലെ സാഗർട്ടി ൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ ബിജുവിന്റെയും ദീപ്തിയുടെയും മക്കളായ സിദ്ധാർഥ് (U17)
ശ്രാവൺ (U15) ഫിംഗളാസിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ കുന്നിൽ പള്ളിക്കൽ നൈസാമിന്റെയും നാഷണൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്ന സുനിത ബീഗത്തിന്റെയും മകനായ ആദിൽ നൈസാം (U17) എന്നിവരാണ് ഇത്തവണ യൂത്ത് അയർലൻഡ് ക്രിക്കറ്റ് ടീമിൽ സ്ഥാനം നേടിയത്.
മൂവരും ഇത് രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്.


ഡബ്ലിനിലെ ബെല്‍വർദേ കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയായ ആദിൽ ഫിനിക്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരമാണ്.
സാഗർട്ടി ലെ സിപി ഫോള സ്കൂളിലെ വിദ്യാർത്ഥികളായ ശ്രാവണും സിദ്ധാർഥും ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ് താരങ്ങളാണ്.
സ്കോട്ട്ലാൻഡ് നെതിരെ ജൂലൈ 27 ന് ആരംഭിക്കുന്നU17 കെൽട്ടിക് കപ്പ്‌ ടൂർണമെന്റിനായിഗ്ലാസ്‌ഗോവി ലേക്ക് പോകാനിരിക്കുകയാണ് സിദ്ധാർഥും ആദിലും.
ഇതേസമയം തന്നെ ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന ബി.എ ഫെസ്റ്റിവൽU15 ടൂർണമെന്റിനായി തയ്യാറെ ടുക്കുകയാണ് ശ്രാവൺ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments