സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് IKEA; 60% വരെ വിലക്കുറവ് ; കൂടുതൽ വിവരങ്ങൾ അറിയാം

By Rose Malayalam Desk

അയർലണ്ടിൽ സെക്കന്റ്‌ ഹാൻഡ് ഫർണിച്ചറുകൾ വിൽക്കാനും വാങ്ങാനും IKEA യുടെ പുതിയ പ്ലാറ്റ്ഫോം നിലവിൽ വന്നു. വിലയിൽ 60% വരെ കുറവുണ്ടാകും എന്നും റിപ്പോർട്ടുകൾ. തങ്ങളുടെ സ്വന്തം കടയിൽ നിന്നുള്ള ഫർണിച്ചറുകൾക്കും വീട്ടുപകരണങ്ങൾക്കുമായിട്ടാണ് സെക്കൻഡ് ഹാൻഡ് വിപണി (second-hand marketplace)IKEA ആരംഭിച്ചത്.

പുതിയ സാധനങ്ങളേക്കാൾ ശരാശരി 60% വരെ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ മേടിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് സ്വീഡിഷ് റീട്ടെയിൽ ഭീമനായ IKEA വ്യക്തമാക്കി.മെത്തകൾ, ഗൃഹോപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയൊഴികെയുള്ള ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാൻ കമ്പനിയുടെ ലോയൽറ്റി സ്കീമായ ‘ഐക്കിയ ഫാമിലി’യിലെ അംഗങ്ങൾക്ക് സാധിക്കും.

വിൽപ്പനക്കാർക്ക് ലിസ്റ്റിംഗ് ഉണ്ടാക്കുന്നതിനായി ഉൽപ്പന്നം സ്കാൻ ചെയ്യാവുന്നതാണ്. അതോടെ നിർദ്ദേശിക്കപ്പെടുന്ന വില, പ്രൊഫഷണൽ ഉൽപ്പന്ന ഫോട്ടോഗ്രാഫി, കൃത്യമായ അളവുകൾ, ഉൽപ്പന്ന വിവരണം, അസംബ്ലിംഗ് നിർദ്ദേശങ്ങൾ, പരിചരണ വിവരങ്ങൾ എന്നിവ പ്ലാറ്റ്‌ഫോം സ്വയം ലഭ്യമാക്കും.ഫർണിച്ചറുകൾ ഭിത്തിയിൽ ഉറപ്പിച്ചു നിർത്തുന്നതിനുള്ള ബ്രാക്കറ്റുകൾ പോലുള്ള പുതിയ സ്പെയർ പാർട്സുകൾ സൗജന്യമായി ഓർഡർ ചെയ്യാൻ ഇത് വാങ്ങുന്നവരെ അനുവദിക്കുകയും ചെയ്യും.മുമ്പ് ഉപയോഗിച്ച സാധനങ്ങൾക്കായി നിർദ്ദേശിക്കുന്ന വില യഥാർത്ഥ വിലയുടെ ഒരു നിശ്ചിത ശതമാനമായിരിക്കുകയും, വസ്തുവിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്യും. എങ്കിലും വിൽപ്പനക്കാർക്ക് അവരുടെ സ്വന്തം തുക നിശ്ചയിക്കാവുന്നതാണ്.വിൽപ്പനക്കാർക്ക് അവരുടെ തുക പണമായോ അല്ലെങ്കിൽ 15% അധിക തുക (top-up) ലഭിക്കുന്ന ഐക്കിയ ഗിഫ്റ്റ് കാർഡായോ കൈപ്പറ്റാം.തുടക്കത്തിൽ പ്ലാറ്റ്‌ഫോമിന്റെ ബയേഴ്‌സ് പ്രൊട്ടക്ഷൻ ഫീ (Buyers Protection Fee) സൗജന്യമായിരിക്കുമെന്നും IKEA അറിയിച്ചു.

സ്റ്റോർ ക്രെഡിറ്റിന് പകരമായി ചില ഉൽപ്പന്നങ്ങൾ റീട്ടെയിലർക്ക് തന്നെ തിരികെ വിൽക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി 2021-ൽ ആരംഭിച്ച ബൈ ബാക്ക് (Buy Back) പദ്ധതിയുടെ വിപുലീകരണമാണ് ഈ പ്ലാറ്റ്‌ഫോം.IKEA Second-hand Marketplace Ireland എന്ന ഓൺലൈൻ പ്ലാറ്റഫോം ആണ് പുതുതായി ആരംഭിച്ചിരിക്കുന്നത്. IKEA ഫാമിലി അംഗങ്ങൾക്ക് ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് അയർലണ്ടിൽ എവിടെനിന്നു വേണമെങ്കിലും IKEA furniture/home furnishing items വിൽക്കാനും വാങ്ങാനും കഴിയും

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments