അയർലൻഡിൽ നേഴ്സുമാരും ടീച്ചർമാരും ഉൾപ്പെടെയുള്ള സർക്കാർ-പൊതുമേഖല ജീവനക്കാർ സമരത്തിലേക്കോ??

By Rose Malayalam Desk

പുതിയ ശമ്പള കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ അയർലൻഡിൽ നേഴ്സുമാരും ടീച്ചർമാരും ഉൾപ്പെടെയുള്ള സർക്കാർ-പൊതുമേഖല ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നു.നിലവിലെ പൊതുമേഖല ശമ്പള കരാർ ജൂൺ 30ന് അവസാനിച്ചതിനെ തുടർന്ന് പുതിയ ശമ്പള കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാത്തതാണ് ട്രേഡ് യൂണിയനുകളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.

വിവിധ യൂണിയനുകൾ നടത്തിയ അംഗങ്ങളുടെ ഹിത പരിശോധന വോട്ടെടുപ്പിൽ സമരത്തിനുള്ള ശക്തമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.SIPTU തൊഴിലാളി യൂണിയൻ അംഗങ്ങളിൽ 97 ശതമാനം പേരും സമര നടപടികൾക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. Fórsa യൂണിയൻ അംഗങ്ങളും സമര നടപടികൾക്ക് വൻ പിന്തുണ നൽകിയതോടെ സർക്കാർ ജീവനക്കാരുടെ കൂട്ടായ സമരത്തിനുള്ള സാധ്യത ശക്തമായി. നേരത്തെ UNITE തൊഴിലാളി യൂണിയൻ അംഗങ്ങളും സമരം നടത്തുന്നതിനുള്ള പിന്തുണ നൽകിയിരുന്നു. ഈ മാസം തന്നെ സമരം ആരംഭിച്ചേക്കാം എന്ന സൂചനയാണ് Fórsa യൂണിയൻ നൽകുന്നത്.

ആരോഗ്യ മേഖലയിൽ നേഴ്സുമാരും മിഡ്‌വൈഫുമാരും, വിദ്യാഭ്യാസ മേഖലയിൽ ടീച്ചർമാരും, വിവിധ സർക്കാർ വകുപ്പുകളിലെയും പ്രാദേശിക ഭരണകൂടങ്ങളിലെയും ജീവനക്കാരും സമര ചെയ്യണോ എന്നുള്ള കാര്യത്തിൽ ഹിത പരിശോധനയിലേക്ക് നീങ്ങുകയാണ്.INMO അംഗങ്ങളുടെ ബാല്ലറ്റ് അടുത്ത ആഴ്ച പൂർത്തിയാകാനിരിക്കുകയാണ് ടീച്ചേർസ് യൂണിയൻ ആയ ASTI ഇതിനകം സമരത്തിനുള്ള ബാല്ലറ്റ് നടത്താൻ തീരുമാനിച്ചു. INTO, TUI എന്നിവയും അടുത്ത ആഴ്ചകളിൽ ബാല്ലറ്റ് നടത്താൻ തയ്യാറെടുക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഈ തൊഴിലാളി യൂണിയനകളും സമരത്തെ പിന്തുണയ്ക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പ്രാദേശിക ഭരണകൂടങ്ങളുടെ സേവനങ്ങൾ തുടങ്ങിയ പൊതുസേവനങ്ങളെ സമരം ബാധിച്ചേക്കാം.

അതേസമയം, സമരം ആവശ്യമില്ലെന്നും ജീവനക്കാരുടെ യൂണിയനുകളുമായി പുതിയ ശമ്പള കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ സർക്കാർ ഇതുവരെ ശരിയായ പേ ഓഫർ പോലും മുന്നോട്ടുവച്ചിട്ടില്ല എന്നാണ് തൊഴിലാളി യൂണിയനുകൾ പറയുന്നത്.നേഴ്സുമാരുടെയും ടീച്ചർമാരുടെയും ഉൾപ്പെടെ കൂടുതൽ വിഭാഗങ്ങൾ സമരത്തിന് അനുകൂലമായി വോട്ട് ചെയ്താൽ അയർലൻഡിലെ പൊതുസേവന മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സമരമായി ഇത് മാറാൻ സാധ്യതയുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments