ഡബ്ലിൻ: ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്രീയ-പരമ്പരാഗത നൃത്തരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തി “മലയാളം കേരള കൾച്ചറൽ അസോസിയേഷൻ” (ഡബ്ലിൻ) സംഘടിപ്പിക്കുന്ന ‘നൃത്യ 2026’ (Nrithya 2026 – An Indian Dance Festival) ഒക്ടോബർ 24-ന് അരങ്ങേറും. ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററാണ് (Scientology Community Centre) ഈ വിപുലമായ നൃത്തോത്സവത്തിന് വേദിയാകുന്നത്.
അയർലൻഡിലെ വിവിധ ഇന്ത്യൻ സമൂഹങ്ങളിൽ നിന്നുള്ള നർത്തകരെയും പ്രമുഖ നൃത്തവിദ്യാലയങ്ങളെയും ഒരൊറ്റ വേദിയിൽ അണിനിരത്തി ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കുച്ചിപ്പുടി, ഒഡീസി, മണിപ്പൂരി തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളുടെ തനത് നാടോടി നൃത്താവിഷ്കാരങ്ങളും അരങ്ങിലെത്തും.
മത്സരത്തിനപ്പുറം കലയെയും സംസ്കാരത്തെയും ആഘോഷിക്കുന്ന വേദി എന്നതാണ് നൃത്യയുടെ പ്രത്യേകത. അയർലൻഡിൽ വളരുന്ന പുതുതലമുറയ്ക്ക് ഇന്ത്യൻ കലാപാരമ്പര്യത്തെ അടുത്തറിയാനും വിവിധ ഇന്ത്യൻ സംസ്കാരങ്ങൾ തമ്മിലുള്ള സൗഹൃദവും സാംസ്കാരിക കൈമാറ്റവും ശക്തിപ്പെടുത്താനും നൃത്യ വേദിയൊരുക്കുന്നു.
നൂറിലധികം കലാകാരന്മാർ പങ്കെടുത്ത 2023-ലെ ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് ശേഷമാണ് കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെ നൃത്യ 2026 എത്തുന്നത്.
ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഈ കലാവിരുന്ന് ഒക്ടോബർ 24-ന് വൈകിട്ട് 4:30 ആരംഭിക്കും. പരിപാടിയുടെ സ്റ്റാൻഡേർഡ് ടിക്കറ്റിന് €10-ഉം വി.ഐ.പി ടിക്കറ്റിന് €20-ഉം ആണ് നിരക്ക്. പ്രവേശനം ഉറപ്പാക്കുന്നതിനായി താഴെ നൽകിയിട്ടുള്ള Eventbrite (Nrithya 2026) ലിങ്ക് സന്ദർശിച്ച് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
BOOK YOUR TICKETS HERE
https://www.eventblitz.ie/event/nrithya2026
കൂടുതൽ വിവരങ്ങൾക്കായി 087 160 7720, 087 057 3885, 087 636 5805 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
( വാർത്ത: ബിനു ഉപേന്ദ്രൻ)

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments