വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനായി ഗാർഡയുടെ നേതൃത്വത്തിൽ ഇരുപത്തതിനാല് മണിക്കൂർ ദേശീയ സ്പീഡ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷൻ. നാഷണൽ സ്ലോഡോൺ ഡേയുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച രാജ്യവ്യാപകമായി കർശന വേഗപരിശോധന നടത്തും.റോഡ് സേഫ്റ്റി അതോറിറ്റി (RSA) ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഗാർഡ പരിശോധന നടത്തുന്നത്.
സെപ്റ്റംബർ ഒന്നിന് പുലർച്ചെ പന്ത്രണ്ട്മ ണി മുതൽ രാത്രി പന്ത്രണ്ട് മണി വരെ ( ഞായറാഴ്ച രാത്രി പന്ത്രണ്ട്മണി മുതൽ തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണി വരെ ) പരിശോധന തുടരും. രാജ്യത്ത് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഇത്തവണത്തെ സ്ലോ ഡൗൺ ഡേ സംഘടിപ്പിക്കുന്നത്.അമിതവേഗത മൂലമുള്ള അപകടങ്ങൾ കുറയ്ക്കുകയും റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം.
വേഗപരിധി ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനൊപ്പം, നിലവിലെ റോഡ്, കാലാവസ്ഥ, ഗതാഗത സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത വേഗതയിൽ വാഹനമോടിക്കുന്നവരെയും ഗാർഡ പരിശോധിക്കും.നിയമപരമായി അനുവദിച്ചിട്ടുള്ള വേഗപരിധിക്ക് മുകളിലേക്ക് വാഹനമോടിക്കുന്നത് മാത്രമല്ല, നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലാത്ത വേഗതയിലും വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് ഗാർഡ മുന്നറിയിപ്പ് നൽകി. അമിതവേഗതയിൽ വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ഉണ്ടാകുന്ന അപകടസാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ഡ്രൈവറുടെ കഴിവ് കുറയുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.വേഗത കൂടുന്തോറും അപകടമുണ്ടായാൽ ആഘാതത്തിന്റെ തീവ്രതയും വർധിക്കും. അതിനാൽ വാഹനമോടിക്കുന്നവർ വേഗപരിധി കൃത്യമായി പാലിക്കണമെന്നും പ്രത്യേകിച്ച് സ്കൂളുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഗാർഡ നിർദേശിച്ചു.
രാജ്യത്ത് വർഷത്തിൽ നിരവധി തവണ നാഷണൽ സ്ലോഡോൺ ഡേ ഓപ്പറേഷനുകൾ ഗാർഡ സംഘടിപ്പിക്കാറുണ്ട്. അപകടകരമായ ഡ്രൈവിംഗ് തടയുക, വേഗപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അമിതവേഗതയുടെ അപകടങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്നിവയാണ് ഇത്തരം പരിശോധനകളുടെ പ്രധാന ലക്ഷ്യങ്ങൾ.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments