പഴയ ഐറിഷ് നാണയങ്ങൾ സൂക്ഷിച്ചിട്ടുള്ളവർക്ക് അത് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കിയേക്കാമെന്ന് റിപ്പോർട്ട്. അപൂർവമായി ലഭിക്കുന്ന ചില പഴയ ഐറിഷ് നാണയങ്ങൾക്ക് നാണയ ശേഖരകരുടെ വിപണിയിൽ ആയിരക്കണക്കിന് യൂറോ വരെ വില ലഭിക്കുന്ന സാഹചര്യത്തിലാണ് പഴയ നാണയങ്ങൾക്കായി തിരച്ചിൽ ശക്തമായത്.

അടുത്തിടെ ഒരു അപൂർവ ഐറിഷ് നാണയം eBay-യിലെ ലേലത്തിൽ എഴുന്നൂറ്റി എൺപത് യൂറോയ്ക്ക് വിറ്റതായാണ് റിപ്പോർട്ട്. നിരവധി ആളുകൾ ലേലത്തിൽ പങ്കെടുത്തതോടെ നാണയത്തിന്റെ വില ഉയരുകയായിരുന്നു. ഇതോടെയാണ് വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഐറിഷ് നാണയങ്ങൾക്കിടയിൽ അപൂർവ നാണയങ്ങളുണ്ടോയെന്ന പരിശോധനയും വ്യാപകമായത്.

ഐറിഷ് നാണയങ്ങളുടെ മൂല്യം നിർണയിക്കുന്നതിൽ നാണയത്തിന്റെ പുറത്തിറക്കിയ വർഷം, എത്ര എണ്ണം നിർമ്മിച്ചു, പൊതുജനങ്ങളുടെ ഉപയോഗത്തിനായി പുറത്തിറക്കിയിരുന്നോ, നാണയത്തിന്റെ അവസ്ഥ, വെള്ളിയുടെ അളവ് തുടങ്ങിയ ഘടകങ്ങൾ പ്രധാനമാണ്.പ്രത്യേകിച്ച് 1943-ലെ ഐറിഷ് Florin, 1943-ലെ Half Crown, 1937-ലെ Half Crown തുടങ്ങിയ പഴയ നാണയങ്ങൾ അപൂർവ ശേഖരവസ്തുക്കളായി കണക്കാക്കപ്പെടുന്നു. 1943-ലെ Florin നാണയം വളരെ കുറച്ച് എണ്ണം മാത്രമാണ് ഇപ്പോൾ ശേഖരകരുടെ കൈവശമുള്ളതെന്ന് ഐറീഷ് കോയിൻ വിദഗ്ധർ വ്യക്തമാക്കുന്നു. 1943-ലെ ഒരു Florin 2017-ൽ Whyte’s ലേലത്തിൽ €7,500-ന് വിറ്റിരുന്നു. 1943-ലെ Florin-നും Half Crown-നും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവ സാധാരണ ഉപയോഗത്തിനായി പുറത്തിറക്കിയതല്ലെന്നും ടെസ്റ്റിങ് ആവശ്യങ്ങൾക്കായി മാത്രം നിർമ്മിച്ച നാണയങ്ങളായിരുന്നുവെന്നും വിദഗ്ധർ പറയുന്നു. അക്കാലത്ത് നാണയങ്ങളിൽ 75 ശതമാനം വെള്ളി അടങ്ങിയിരുന്നു. പിന്നീട് വെള്ളിയുടെ വില ഉയർന്നതോടെ 1943 ഇൽ വെള്ളിയടങ്ങിയ ഈ നാണയങ്ങളുടെ ഉത്പാദനം നിർത്തുകയായിരുന്നു.

അതേസമയം, പഴയ നാണയം കൈവശമുണ്ടെന്നത് മാത്രം കൊണ്ട് അതിന് വലിയ വിപണിമൂല്യമുണ്ടാകണമെന്നില്ല. നാണയത്തിന്റെ യഥാർഥ അപൂർവതയും നിലവാരവും പരിശോധിച്ച ശേഷമാണ് വില നിർണയിക്കപ്പെടുക. അതിനാൽ പഴയ നാണയങ്ങൾ ലഭിച്ചാൽ അവ വൃത്തിയാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടുന്നതാണ് ഉചിതം.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments