ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലെ ആദ്യ T20 മത്സരത്തിൽ അയർലണ്ടിന് വിജയം.
ഇന്ത്യക്കാരൻ ജയ് മൂന്ദ്റ ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരന്ന അയർലൻഡ് ടീം ഇത് ആദ്യമായാണ് ഇന്ത്യയ്ക്കെതിരെ ഒരു T20 മത്സരം വിജയിക്കുന്നത്. ഇതുവരെ ഇരു രാജ്യങ്ങളും മത്സരിച്ച 8 T20 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.
രാജസ്ഥാനിൽ ജനിച്ച് അയർലണ്ടിൽ വിദ്യാഭ്യാസത്തിന് എത്തിയ ജയ് മുന്ദ്ര അയർലൻഡ് ടീമിൽ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസന്റെ വിക്കറ്റ് നേടി.
അയർലൻഡ് ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം നേടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല. 34 റൺസിന്റെ വിജയമാണ് അയർലൻഡ് ടീം നേടിയത്
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments