ഡബ്ലിനിൽ കണ്ണൂർ സംഗമം ഡിസംബർ 13-ന്; പ്രവാസി കണ്ണൂരുകാർ ഒത്തുചേരുന്നു

By Rose Malayalam Desk

ഡബ്ലിൻ: അയർലൻഡിലെ കണ്ണൂർ സ്വദേശികളുടെ സൗഹൃദവും ഐക്യവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന കണ്ണൂർ സംഗമം ഡിസംബർ 13-ന് ഡബ്ലിനിൽ നടക്കും. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ജന്മനാടിന്റെ ഓർമകളും സൗഹൃദങ്ങളും പുതുക്കാനും കണ്ണൂരിന്റെ തനിമയും കലാസാംസ്കാരിക പാരമ്പര്യവും പങ്കുവയ്ക്കാനുമുള്ള വേദിയായിരിക്കും സംഗമം.

കണ്ണൂരിന്റെ സ്നേഹവും സൗഹൃദവും ഗൃഹാതുരത്വവും ഒരുമിപ്പിക്കുന്ന ഈ കൂട്ടായ്മയിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളും കുടുംബങ്ങളും പങ്കെടുക്കും. പുതിയ തലമുറയ്ക്ക് കണ്ണൂരിന്റെ ഭാഷയും സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനും പരസ്പര സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഗമം സഹായകമാകും.

പരിപാടിയുടെ വിശദാംശങ്ങൾ

പരിപാടി: കണ്ണൂർ സംഗമം – 2026
തീയതി: 2026 ഡിസംബർ 13, ഞായറാഴ്ച
വേദി: Kilnamanagh Family Recreation Center,Treepark Road, Dublin 24
 D24 Y6WK

സമയം: 03.00pm – 09.00pm
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
Pinto Roy:+353894440014
George Joseph :+353 89 984 5102

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments