അയർലണ്ടിൽ നിന്നും അയ്യപ്പഭക്തിഗാനം “പുലിമേലേറി അയ്യപ്പൻ “

By Rose Malayalam Desk

ഡബ്ലിൻ : ശരണ മന്ത്രങ്ങളാൽ മുഖരിതമായ മണ്ഡലകാലത്തെ വരവേൽക്കാൻ,
ഭക്തിയും സംഗീതവും ഒന്നാകുന്ന അത്യപൂർവ്വ അനുഭവം,
മീരാ റാം മോഹന്റെ മാസ്മരിക ശബ്ദത്തിൽ
Anilphotos& Music ഭക്ത്യാദരപൂർവ്വം അവതരിപ്പിക്കുന്ന
“പുലിമേലേറി അയ്യപ്പൻ ” YouTube ൽ റിലീസ് ചെയ്‌തു.

KR അനിൽകുമാറിൻറെ വരികൾക്ക്
മീര തന്നെയാണ് സംഗീതം നൽകി പാടി അഭിനയിച്ചിരിക്കുന്നത്.
അതികഠിനവും ദുർഘടവുമായ കാനനയാത്രാ മദ്ധ്യേ,
ക്രൂര വന്യമൃഗങ്ങളെകണ്ട് ഭയന്ന അയ്യപ്പഭക്തർ,
കലിയുഗവരദനോട് കരഞ്ഞു കേണപേക്ഷിക്കുന്നതും, ആ മൃഗങ്ങൾക്കൊപ്പം
കാണായ്‌ ദൂരേ പുലിമേലേറി, സാക്ഷാൽ മണികണ്ഠൻ തന്നെ പ്രത്യക്ഷപെട്ട്
ദിവ്യദർശനം നൽകുന്നതും, ഭക്തർ ശരണം വിളിച്ചു
സായൂജ്യമടയുന്നതുമാണ് ആൽബത്തിന്റെ ഇതിവൃത്തം.

ക്യാമറയും എഡിറ്റിങ്ങും എമിൻ ജോസഫും (Pixel Edits)
ഓർക്കസ്‌ട്രേഷൻ & മിക്സിംഗ് ജോബി Paper Plane Cinema കൊച്ചിയും
Studio& Recording വൈഷ്ണവ് നാദവൈഖരി പാലക്കാടും ആണ് നിർവ്വഹിച്ചിരിക്കുന്നത്.

AnilPhotos& Music ന്റെ പതിമൂന്നാമത് ആൽബമായ
“പുലിമേലേറി അയ്യപ്പൻ ” YouTube ൽ കാണാം



Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments