മത്സരം കൊഴുക്കുന്നു; ബാങ്കിംഗ് ഭീമൻ മൊബൈൽ രംഗത്തേക്കും; €10-ന് അൺലിമിറ്റഡ് 5G യും സൗജന്യ VPN നും; ഡെബിറ്റ് കാർഡ് ഉപയോഗിച്ചു 10 യൂറോയും ഒഴിവാക്കാൻ മാർഗങ്ങൾ

By Rose Malayalam Desk

അയർലണ്ടിലെ മൊബൈൽ ടെലികോം വിപണിയിൽ മത്സരം കൂടുതൽ ശക്തമാകുന്നു. ബാങ്കിംഗ്, ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സ്വാധീനമുള്ള Revolut ഇപ്പോൾ മൊബൈൽ സേവന മേഖലയിലേക്കും കടക്കുന്നു. ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് പ്രതിമാസം വെറും €10-നും മറ്റുള്ളവർക്ക് €13-നും 5G മൊബൈൽ പ്ലാൻ ലഭ്യമാക്കുന്നതാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

Vodafone-ന്റെ നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് Revolut Mobile പ്രവർത്തിക്കുക. Gigs എന്ന ടെലികോം സാങ്കേതിക സേവനദാതാവിന്റെ സഹായത്തോടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. Revolut ആപ്പിലൂടെ തന്നെ മൊബൈൽ കണക്ഷൻ ആക്ടിവേറ്റ് ചെയ്യാനും പ്രതിമാസ ബിൽ അടയ്ക്കാനും സാധിക്കും. സാധാരണ SIM കാർഡിന് പകരം eSIM സംവിധാനമാണ് ഉപയോഗിക്കുന്നത്.

അൺലിമിറ്റഡ് ഡാറ്റയും സൗജന്യ VPN-ഉംപുതിയ പ്ലാനിന്റെ പ്രധാന ആകർഷണം അൺലിമിറ്റഡ് 5G ഡാറ്റയും കോളുകളും SMS-ഉം ഉൾപ്പെടുന്ന സേവനമാണ്. ഇതോടൊപ്പം ഓരോ അക്കൗണ്ടിനും NordVPN സൗജന്യമായി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കാനായി അധിക ഡാറ്റാ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ റോമിങ്, ഡാറ്റ ഉപയോഗം എന്നിവയ്ക്ക് പ്രത്യേക നിബന്ധനകൾ ബാധകമാണ്.കൂടാതെ ഒരു അക്കൗണ്ടിൽ മൂന്ന് വ്യത്യസ്ത മൊബൈൽ നമ്പറുകൾ വരെ അധിക നിരക്കിൽ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. ഓരോ അധിക നമ്പറിനും പ്രതിമാസം €2 മുതലാണ് നിരക്ക്.

മാസം €1,800 കാർഡ് വഴി ചെലവഴിച്ചാൽ ഫോൺ ബിൽ സൗജന്യം!

Revolut-ന്റെ മറ്റൊരു ശ്രദ്ധേയമായ വാഗ്ദാനം അവരുടെ RevPoints ലോയൽറ്റി പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. Revolut കാർഡ് ഉപയോഗിച്ച് പ്രതിമാസം €1,800 ചെലവഴിക്കുന്ന ഉപഭോക്താവിന് ലഭിക്കുന്ന പോയിന്റുകൾ ഉപയോഗിച്ച് സാധാരണ €13 വരുന്ന മൊബൈൽ ബിൽ പൂർണമായും അടയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.അതായത്, നിശ്ചിത ചെലവിടൽ പരിധി കൈവരിക്കുന്ന ഉപഭോക്താക്കൾക്ക് മൊബൈൽ സേവനം അധിക പണം നൽകാതെ ഉപയോഗിക്കാനുള്ള അവസരമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ലഭിക്കുന്ന പോയിന്റുകളും അവയുടെ മൂല്യവും പദ്ധതിയുടെ നിബന്ധനകൾക്ക് വിധേയമാണ്.

അയർലണ്ടിലെ ടെലികോം വിപണിയിൽ പുതിയ പോരാട്ടം

അടുത്തിടെ Lidl Connect പ്രതിമാസം €10-ന് 5G പ്ലാൻ അവതരിപ്പിച്ചതിന് പിന്നാലെയാണ് Revolut-ന്റെ പുതിയ നീക്കം.ലിഡിലിനു പിന്നാലെയും ടെസ്കോ മൊബൈലും ലൈക്കയും വമ്പൻ ഓഫറുകളുമായി രംഗത്ത് വന്നിരുന്നു.Revolut ആദ്യഘട്ടത്തിൽ 25,000 ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്ന ഓഫർ വിപണിയിൽ കൂടുതൽ ശ്രദ്ധ നേടുമെന്നാണ് വിലയിരുത്തൽ.അയർലണ്ടിൽ ഇതിനകം ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള Revolut-ന്റെ മൊബൈൽ രംഗത്തേക്കുള്ള പ്രവേശനം പരമ്പരാഗത ടെലികോം കമ്പനികൾക്ക് പുതിയ വെല്ലുവിളിയാകും. കുറഞ്ഞ നിരക്കുകൾ, അൺലിമിറ്റഡ് സേവനങ്ങൾ, VPN, ബാങ്കിംഗ് ആനുകൂല്യങ്ങൾ എന്നിവ ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനിയുടെ നീക്കം.മൊബൈൽ സേവനങ്ങൾക്കായി വലിയ തുക ചെലവഴിക്കുന്ന അയർലണ്ടിലെ ഉപഭോക്താക്കൾക്ക് ഈ മത്സരം ഗുണകരമാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments