ദൈവമാതാവായ വി. കന്യകാമറിയം ‘അമ്മ പ്രത്യക്ഷപ്പെട്ട നോക്ക് ദൈവാലയത്തിൽ മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് യാക്കോബായ സുറിയാനി സഭ വി. കുർബ്ബാന അർപ്പിച്ചു.പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.അയർലണ്ടിലെ ഇരുപതോളം വരുന്ന ഇടവകകളിൽ നിന്നും, ഇടവക മാനേജിങ് കമ്മികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികൾ പെരുന്നാളിൽ സംബന്ധിച്ചു.പെരുന്നാൾ ശുശ്രുഷകൾക്ക് ഭദ്രാസന ഭാരവാഹികളും, കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി.

സെപ്റ്റംബർ നാലാം തീയതി രാവിലെ അയർലണ്ടിലെ യാക്കോബായ സഭയുടെ ദൈവാലയങ്ങളിൽ നിന്നും ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സൈക്കിൾ തീർത്ഥയാത്ര വൈകുന്നേരം 5 മണിക്ക് നോക്ക് ദൈവാലയതിൽ എത്തിച്ചേർന്നു.ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയും ഭദ്രാസന ഭാരവാഹികളും ചേർന്ന് തീർത്ഥാടകരെ സ്വീകരിക്കുകയും മെത്രാപ്പോലീത്ത തീർത്ഥാടകർക്ക് മെഡലുകൾ നൽകി ആദരിക്കുകയും ചെയ്തു.

അഞ്ചാം തീയതി ശനിയാഴ്ച രാവിലെ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലും, ഭദ്രാസനത്തിലെ വൈദീകരുടെ സഹകാർമ്മികത്വത്തിലും മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെട്ടു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments