കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും വിമാനത്താവളത്തിൽനിന്ന് മടങ്ങുന്നവരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അറിയിച്ചു. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെത്തുടർന്നാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

2026 ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്കാണ് ആലുവ മാർത്താണ്ഡവർമ പാലത്തിലും ദേശം പാലത്തിലും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുക. ഇതുമൂലം വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രയിൽ അധിക സമയം വേണ്ടിവരാൻ സാധ്യതയുണ്ട്.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗതാഗത സാഹചര്യം പരിഗണിക്കണമെന്നും വിമാനത്താവളത്തിലെത്താൻ ആവശ്യമായ അധിക സമയം കണക്കിലെടുക്കണമെന്നും സിയാൽ നിർദേശിച്ചു.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments