വാട്ടർഫോർഡ് ടൈഗേഴ്സ് എഫ്‌സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൾ അയർലൻഡ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. വാട്ടർഫോർഡിലെ ബാലിഗണ്ണർ GAA ഗ്രൗണ്ടിൽ പിന്നെ ശനിയാഴ്ച നടന്ന ടൂർണമെന്റിൽ അണ്ടർ 30 വിഭാഗത്തിൽ സെവൻസ് എഫ്‌സിയും ഓവർ 30 വിഭാഗത്തിൽ ഫീനിക്സ് എഫ്‌സിയും ചാമ്പ്യന്മാരായി.


ഇരു വിഭാഗങ്ങളിലുമായി വിവിധ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ടീമുകൾ കാഴ്ചവെച്ചത്. മത്സരങ്ങൾക്കൊടുവിൽ അണ്ടർ 30 വിഭാഗത്തിൽ റിഡ്രി എഫ്‌സി റണ്ണറപ്പായപ്പോൾ ഓവർ 30 വിഭാഗത്തിൽ റെബൽസ് എഫ്‌സി രണ്ടാം സ്ഥാനം നേടി.അണ്ടർ 30 വിഭാഗത്തിലെ മികച്ച കളിക്കാരനായി സെവൻസ് എഫ്‌സിയുടെ എഫ്രെയിമിനെയും മികച്ച ഗോൾകീപ്പറായി സാന്റോയെയും തിരഞ്ഞെടുത്തു.ഓവർ 30 വിഭാഗത്തിൽ ഫീനിക്സ് എഫ്‌സിയുടെ റിജോയിയെ മികച്ച കളിക്കാരനായും രഞ്ജിത്തിനെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുത്തു.


ഒരു പതിറ്റാണ്ടിലേറെ കാലമായി വാട്ടർഫോർഡിൽ തുടർച്ചയായി നടന്നുവരുന്നതാണ് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന ടൂർണമെന്റ്. കായികമികവും ടീം സ്പിരിറ്റും ഒത്തുചേർന്ന ടൂർണമെന്റ് വാട്ടർഫോർഡിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരമായ അനുഭവമായി.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments