ലിമെറിക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി ആഘോഷിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ച് ആറാം തീയതി വെള്ളിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരവും വചനശുശ്രൂഷയും തുടർന്ന് ഏഴാം തീയതി ശനിയാഴ്ച വിശുദ്ധ കുർബാനയും, പ്രദക്ഷിണവും , ഹാർവെസ്റ്റ് ഫെസ്റ്റിവലും നടന്നു. ഫാദർ ജിജോ പുതുപ്പള്ളി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഫാദർ ജോവാക്കിം ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.ശ്രീ. ഷിജു ചാക്കോയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർവെസ്റ്റ് ഫെസ്റ്റിവലും ലിമെറിക് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ ഗാനമേളയും ആഘോഷങ്ങൾക്ക് മിഴിവേകി.ഇടവക വികാരി ഫാദർ അനു മാത്യു എല്ലാവർക്കും നന്ദി അറിയിച്ചു. ഇടവക ട്രസ്റ്റി റെൻജി ചാക്കോയുടെയും സെക്രട്ടറി മോൻസി എബ്രഹാമിന്റെയും നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി പരിപാടികൾ ഏകോപിപ്പിച്ചു. ഇടവകാംഗങ്ങളുടെയും വിശ്വാസികളുടെയും കൂട്ടായ സഹകരണം ആഘോഷങ്ങളുടെ വിജയത്തിന് കരുത്തേകി.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments