ലിമറിക്കിൽ വെടിവെപ്പ്; ഒരാൾ ആശുപത്രിയിൽ

By Rose Malayalam Desk

ലിമെറിക്കിലെ Ballinacurra Weston- ൽ ഉണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ ഒരു പുരുഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 8.20- ഓടെ Hyde Avenue- ൽ വച്ചായിരുന്നു സംഭവം നടന്നത്.
നിലവിൽ ഇദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിലാണ് പരിക്ക് ജീവന് ഭീഷണിയുള്ളതല്ല.

സംഭവത്തിന് സാക്ഷികളായവരോ, പ്രദേശത്തെ ഡാഷ്‌ക്യാം അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. വിവരങ്ങൾ കൈവശം ഉള്ളവർ Roxboro Road Garda Station- ൽ 061 214 340 എന്ന നമ്പറിലോ, 1800 666 111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാനാണ് അഭ്യർത്ഥന.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments