പള്ളിച്ചട്ടമ്പി സിനിമയുടെ നിർമ്മാതാവിന്റെ സഹോദരൻ തട്ടിപ്പ് കേസിൽ അറസ്റ്റിൽ; അയർലൻഡിൽ വിദ്യാർത്ഥികൾക്ക് വീട് റെന്റിന് നൽകി തട്ടിപ്പ് നടത്തിയതിനും കേസുകൾ

By Rose Malayalam Desk

പള്ളിച്ചട്ടമ്പി സിനിമയുടെ നിർമ്മാതാവിന്റെ സഹോദരൻ 50 കോടി രൂപയുടെ തട്ടിപ്പ് കേസിൽ അറസ്റ്റിൽ; അയർലൻഡിലെ Autumn Rooms വാടക ഇടപാടുകളിലും നിരവധി പരാതികൾമലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീട് വാടകയ്ക്ക് നൽകി അമിത തുക ഈടാക്കിയെന്നും കരാർ വ്യവസ്ഥകൾ ലംഘിച്ചെന്നും ആരോപണം; വീട്ടുടമകൾക്ക് വാടക നൽകാതിരുന്നതായും വിദ്യാർത്ഥികളെ താമസസ്ഥലങ്ങളിൽനിന്ന് ഒഴിയാൻ നിർബന്ധിതരാക്കിയതായും പരാതി.കൊച്ചി:

പള്ളിച്ചട്ടമ്പി സിനിമയുടെ നിർമ്മാതാവ് ബ്രിജീഷ് മുഹമ്മദിന്റെ സഹോദരൻ മുഹമ്മദ് റഫീഖ് 50 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായതോടെ, അയർലൻഡിൽ വിദ്യാർത്ഥികൾക്കായി നടത്തിയിരുന്ന വാടക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും വീണ്ടും ചർച്ചയാകുന്നു.ദുബായിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മുഹമ്മദ് റഫീഖിനെ ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും തുടർന്ന് പാലാരിവട്ടം പൊലീസിന് കൈമാറുകയുമായിരുന്നു.

വിവിധ നിക്ഷേപകരിൽനിന്നായി ഏകദേശം 50 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പിന്നീട് പണം തിരികെ നൽകാതിരിക്കുകയും ചെയ്തെന്നാണ് പരാതികളിലെ ആരോപണം. പരാതിക്കാരന്റെ ഭൂമിയും രേഖകളും ഉപയോഗിച്ച് ബാങ്കിൽനിന്ന് വായ്പയെടുത്ത് പണം വകമാറ്റിയെന്ന ആരോപണവും കേസിലുണ്ട്. കേസിൽ ഒന്നിലധികം പേർ പ്രതികളായിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അയർലൻഡിൽ Autumn Rooms എന്ന പേരിൽ സ്ഥാപനം നടത്തി തട്ടിപ്പ്

ഇതിനിടെ, അയർലൻഡിൽ Autumn Rooms എന്ന പേരിൽ സ്ഥാപനം നടത്തി വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് റഫീഖിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് വിദ്യാർത്ഥികളിൽനിന്ന് ലഭിക്കുന്ന വിവരം.അയർലൻഡിൽ വീടുകൾ വാടകയ്ക്ക് എടുത്ത് പിന്നീട് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉയർന്ന നിരക്കിൽ വീണ്ടും വാടകയ്ക്ക് നൽകുകയായിരുന്നു രീതിയെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. വാടകയ്ക്ക് നൽകുമ്പോൾ വാഗ്ദാനം ചെയ്തിരുന്ന സൗകര്യങ്ങളും കരാർ വ്യവസ്ഥകളും പാലിക്കപ്പെട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.ഒരു വീട്ടിൽ അനുവദനീയമായതിലും കൂടുതൽ ആളുകളെ താമസിപ്പിച്ച് അമിതമായി വാടക ഈടാക്കിയതായും ആരോപണമുണ്ട്. വിദ്യാർത്ഥികളിൽനിന്ന് വാടകയും അഡ്വാൻസും ഉൾപ്പെടെ വലിയ തുകകൾ സ്വീകരിച്ചിട്ടും യഥാർത്ഥ വീട്ടുടമകൾക്ക് കൃത്യമായി വാടക നൽകിയിരുന്നില്ലെന്നാണ് പരാതികളിലെ മറ്റൊരു പ്രധാന ആരോപണം.ഇതിന്റെ ഫലമായി വീട്ടുടമകളും വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയും ചില വിദ്യാർത്ഥികൾക്ക് താമസസ്ഥലം ഒഴിയേണ്ടിവരികയും ചെയ്തതായി പരാതിക്കാർ പറയുന്നു.

പഠനത്തിനായി അയർലൻഡിലെത്തിയ വിദ്യാർത്ഥികൾ വലിയ സാമ്പത്തിക ബാധ്യതയിലാകുകയും പെട്ടെന്ന് മറ്റൊരു താമസസ്ഥലം കണ്ടെത്തേണ്ടിവരികയും ചെയ്തതായും ആരോപണമുണ്ട്.നിരവധി വിദ്യാർത്ഥികൾ പരാതിയുമായി രംഗത്ത്Autumn Rooms-ന്റെ വാടക ഇടപാടുകളുമായി ബന്ധപ്പെട്ട് അയർലൻഡിലെ വിവിധ വിദ്യാർത്ഥികൾ ഇയാൾക്കെതിരെ പരാതികൾ നൽകിയിട്ടുണ്ട്.മലയാളി വിദ്യാർത്ഥികൾക്ക് പുറമെ മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളും ഇത്തരം അനുഭവങ്ങൾ നേരിട്ടതായി പരാതികളിൽ പറയപ്പെടുന്നു.

താൻ അയർലണ്ടിൽ പഠിച്ചിരുന്ന വിദ്യാർത്ഥിയാണ് എന്ന അവകാശവാദവുമായിട്ടാണ് ഇയാൾ കേരളത്തിൽ നിന്ന് അയർലണ്ടിലേക്ക് വരുന്ന വിദ്യാർത്ഥികളെ സമീപിച്ചിരുന്നത്. അയർലൻഡിലെ വാടകയ്ക്ക് വീട് ലഭിക്കാൻ ബുദ്ധിമുട്ട് ഉള്ള സാഹചര്യത്തിൽ ഇയാൾ പറയുന്ന വാടക കൊടുത്തു വിദ്യാർത്ഥികൾ മുറി എടുക്കാൻ നിർബന്ധിതർ ആകുക ആയിരുന്നു. ഡബ്ലിനിലും കോർക്കിലും ഗാൽവേയിലും എല്ലാം ഇത്തരം വീടുകൾ എടുത്തു വാടകയ്ക്ക് എടുത്തു നൽകിയിട്ടുണ്ട്.

എന്നാൽ അയർലണ്ടിൽ എത്തുന്ന പല വിദ്യാർത്ഥികളും നിലത്തോ കൗച്ചിലോ കിടന്നു ഉറങ്ങേണ്ട സാഹചര്യം ആയിരുന്നു. പലപ്പോഴും വൈദ്യുതി ബില്ലും ഗ്യാസ് ബില്ലും പോലെ അടയ്ക്കാതെ വിദ്യാർത്ഥികളെ ദുരിതത്തിൽ ആക്കിയ പരാതികളും ഉണ്ട്. ഇതിനെല്ലാം പുറമേ ആണ് വാടക ലഭിക്കാത്തതിനാൽ വിദ്യാർത്ഥികളെ വീടിന്റെ ഉടമസ്ഥർ ഇറക്കി വിട്ട പരാതികൾ.വീടുകളുടെ നടത്തിപ്പിനായി ജോലിക്കെടുത്ത മലയാളികൾ ആയ ജീവനക്കാർക്കും ശമ്പളം പോലും കൊടുത്തിട്ടില്ല എന്ന പരാതിയും ഉണ്ട്.

കേരളത്തിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഹമ്മദ് റഫീഖ് അറസ്റ്റിലായ പശ്ചാത്തലത്തിൽ, അയർലൻഡിലെ Autumn Rooms-മായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പരാതികളും ഗൗരവമായ പരിശോധനയ്ക്ക് വിധേയമാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments