അയർലൻഡിൽ ഇന്ധനവില വർധനവിനെതിരെ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധ പരിപാടികൾ ഡബ്ലിനിലേക്ക് മാത്രമായി ചുരുക്കി. നേരത്തെ രാജ്യവ്യാപകമായി വിവിധ റോഡുകളിലൂടെ വാഹന റാലികളും കോൺവോയികളും നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ദേശീയതലത്തിലുള്ള റാലികൾ ഒഴിവാക്കി ഡബ്ലിനിൽ പ്രതിഷേധം തുടരാനാണ് സംഘാടകരുടെ തീരുമാനം.
നവംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡബ്ലിനിലെ ലെയിൻസ്റ്റർ ഹൗസിന് സമീപമാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവില വർധനവിനെതിരെയും ജീവിതച്ചെലവിലെ വർധനവിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് ലക്ഷ്യം.നേരത്തെ M1, M2, M3, M4, M7, N11 തുടങ്ങിയ പ്രധാന റോഡുകളിലൂടെ വാഹന റാലികൾ നടത്താൻ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ഈ ദേശീയതലത്തിലുള്ള റാലികൾ റദ്ദാക്കിയതോടെ ഗതാഗത തടസ്സങ്ങളുടെ വ്യാപ്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും ഡബ്ലിൻ നഗരത്തിൽ പ്രതിഷേധം കാരണം ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നാളെ ഡബ്ലിൻ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും ഡബ്ലിൻ നഗരത്തിലൂടെ യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിലും സമീപ റോഡുകളിലും ഗതാഗത നിയന്ത്രണങ്ങൾക്കും താൽക്കാലിക തടസ്സങ്ങൾക്കും സാധ്യതയുണ്ട്.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗതാഗത വിവരങ്ങൾ പരിശോധിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് നിർദേശിക്കുന്നു.
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments