ഡബ്ലിൻ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച ബസ് യാത്രക്കാരെ ഉൾപ്പെടെ തോക്കു ചൂണ്ടി തട്ടിയെടുത്തു

By Rose Malayalam Desk

ഡബ്ലിൻ -കോർക്ക് ബസ് യാത്രക്കാരെ ഉൾപ്പെടെ തോക്ക് ചൂണ്ടി തട്ടിയെടുത്തു.അയർലണ്ടിൽ ഡബ്ലിനിൽനിന്ന് കോർക്കിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് തോക്കുചൂണ്ടി തട്ടിയെടുത്തത്. സംഭവത്തിൽ ഡ്രൈവറെ തോക്കു ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ 34 വയസ്സുകാരനെ യാത്രക്കാർ ഇടപെട്ട് കീഴടക്കി. ബെൽഫാസ്റ്റ് സ്വദേശിയായ ഇയാളെ ഇന്ന് കോർക്കിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഡബ്ലിൻ എയർപോർട്ടിൽനിന്ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട സ്വകാര്യ സിറ്റിലിങ്ക് (Citylink) ബസ്, ഏകദേശം 3.30-ഓടെ കോർക്കിലെ വാട്ടർഗ്രാസ്‌ഹിൽ ഭാഗത്തുള്ള N8 ടോൾ ബൂത്തിന് സമീപമെത്തിയപ്പോഴാണ് അക്രമശ്രമമുണ്ടായത്.ബസിന്റെ ഡ്രൈവറുടെ അടുത്തെത്തിയ 34കാരൻ കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. വാഹനം നിർത്താതെ മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഇയാൾ വ്യക്തമായ നിർദേശങ്ങളൊന്നും നൽകിയിരുന്നില്ല.

സംഭവസമയത്ത് ബസിൽ പത്ത് യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ രണ്ടുപേർ ധൈര്യപൂർവം ഇടപെട്ട് ഇയാളെ ബലമായി കീഴടക്കുകയും കൈവശമുണ്ടായിരുന്ന തോക്കും കത്തിയും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ഗാർഡയെ വിവരമറിയിച്ചു. ടോൾ ബൂത്തിന് സമീപം ബസ് നിർത്തിയതോടെ സ്ഥലത്തെത്തിയ ഗാർഡ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു.തോക്ക് അനധികൃതമായി കൈവശം വെച്ചതിനും ബസ് തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടും ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഫെർമോയ് ഗാർഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. Offences Against the State Act 1939-ലെ സെക്ഷൻ 30 പ്രകാരമായിരുന്നു കസ്റ്റഡി.

ശനിയാഴ്ച രാത്രി ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ (DPP) പ്രതിക്കെതിരെ ആയുധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. തുടർന്ന് ഞായറാഴ്ച കോർക്കിൽ നടക്കുന്ന പ്രത്യേക കോടതി സിറ്റിങ്ങിൽ ഇയാളെ ഹാജരാക്കും.യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് ബസ് തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിൽ നിർണായകമായത്.

For more news please join our whatsapp group

https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments