അയർലണ്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ മാസം ഏകദേശം 564,600 വിദേശ സന്ദർശകർ അയർലണ്ടിലെത്തിയതായാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (CSO) കണക്കുകൾ പറയുന്നത്. ഇത് 2025 ഏപ്രിലിനെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്റെ വർദ്ധനവാണ്.
വിനോദസഞ്ചാരികൾ 2026 ഏപ്രിലിൽ ഏകദേശം 431 ദശലക്ഷം യൂറോ ആണ് ഇവിടെ ചിലവഴിച്ചത്. ഇത് 2025 ഏപ്രിലിലെ (375 ദശലക്ഷം യൂറോ) കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ്.
സന്ദർശകരിൽ ഏറ്റവും കൂടുതൽ പേർ ബ്രിട്ടനിൽ നിന്നുള്ളവരായിരുന്നു (39 ശതമാനം), തൊട്ടുപിന്നാലെ കോണ്ടിനെന്റൽ യൂറോപ്പും (36 ശതമാനം), വടക്കേ അമേരിക്കയും (21 ശതമാനം), ലോകത്തിന്റെ മറ്റ് ഭാഗങ്ങളും (നാല് ശതമാനം) ആണ്.
രാത്രി താമസം തിരഞ്ഞെടുത്ത വിദേശ സന്ദർശകരിൽ 41 ശതമാനം പേരും തങ്ങളുടെ യാത്രയുടെ പ്രധാന ഉദ്ദേശം അവധിക്കാലം ആഘോഷിക്കുന്നതിനും വിനോദങ്ങൾക്കും വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കി. 36 ശതമാനം പേർ സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതിനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ, 15 ശതമാനം യാത്രകൾ ബിസിനസ്സ് ആവശ്യങ്ങൾക്കായുള്ളതായിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments