കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിലെ ക്ലോണി, ലിറ്റിൽപേസിലുള്ള Church of Mary, Mother of Hope-ൽ നടക്കും.

9 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കുന്ന ഈ ധ്യാനം, സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ രൂപം കൊണ്ടതും അനേകരുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയതുമായ Anointing Fire Catholic Ministry (AFCM)-യുടെ അയർലൻഡ് Children’s Ministry Team ആണ് സംഘടിപ്പിക്കുന്നത്.രണ്ട് ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ആണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
BIJO: 089 461 9950
JENCY: 089 405 5224
DEEPA: 087 940 2127
ASHA: 087 772 4033
വാർത്ത അയച്ചത്: റോണി കുരിശിങ്കൽ പറമ്പിൽ

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments