ഓഗസ്റ്റിൽ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയത് 7,800 രോഗികൾ; അയർലണ്ടിലെ ആശുപത്രികളിൽ സ്ഥിതി ഗുരുതരം
ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാതെ വലയുന്ന അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഓഗസ്റ്റ് മാസത്തില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതിരുന്നവര്‍ 7,800-ലധികം പേരെന്ന് Irish Nurses and Midwives Organisation (INMO). വിവിധ ആശുപത്രികളിലായി ട്രോളികളിലും മറ്റുമാണ് ഇവര്‍ ചികിത്സ തേടിയത്. ഈ മാസം ഏറ്റവുമധികം പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,215. 847 രോഗികളുമായി Cork University Hospital-ഉം, 748 പേരുമായി University Hospital Galway-മാണ് ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഓഗസ്റ്റ് മാസത്തില്‍ Sligo University Hospital-ല്‍ … Read more