ഇന്ധന വില പ്രതിഷേധം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറികടന്ന് സർക്കാർ. ഷിൻ ഫെയ്ൻ പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ 78 ടിഡിമാർ പിന്തുണച്ചപ്പോൾ 92 പേർ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇതിനിടെ സർക്കാരിൽ സഹമന്ത്രിയായ മൈക്കൽ ഹീലി-റേ, ഇന്ധന പ്രതിഷേധത്തിൻ മേലുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവയ്ക്കുകയും, അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഷിൻ ഫെയ്ന് പുറമെ ലേബർ പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് സോളിഡാരിറ്റി, ഇൻഡിപ്പെൻഡന്റ് അയർലണ്ട്, ഗ്രീൻ പാർട്ടി, 100 പേഴ്സന്റ് റീഡ്രസ്സ് എന്നീ പാർട്ടികളും നിരവധി സ്വാതന്ത്രരുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.
നോർത്തേൺ അയർലണ്ടിൽ പ്രതിഷേധക്കാർ തെരുവിൽ
അതേസമയം അയർലണ്ടിൽ വിഷയം ഏതാണ്ട് അവസാനിച്ചെങ്കിലും, ഇന്ധന വില വർദ്ധനയ്ക്കെതിരായി നോർത്തേൺ അയർലണ്ടിൽ പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയിട്ടുണ്ട്. തലസ്ഥാനമായ ബെൽഫാസ്റ്റിൽ അടക്കം വാഹനങ്ങൾ നിരനിരയായി മെല്ലെ നീങ്ങുന്ന രീതിയിൽ പ്രതിഷേധം നടന്നുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments