നഴ്സിംഗ് ഹോമുകളിലെ ലൈംഗികാതിക്രമങ്ങൾ; അന്വേഷണത്തിന് വിദഗ്ദ്ധയെ നിയമിച്ച് HSE

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങളെ പറ്റി വിശദമായ അന്വേഷണത്തിന് പുറമെ നിന്നും വിദഗദ്ധയെ നിയോഗിച്ച് HSE. വടക്കന്‍ അയര്‍ലണ്ടില്‍ 40 വര്‍ഷത്തോളം സുരക്ഷാ നിരീക്ഷകയായി പ്രവര്‍ത്തിച്ച Jackie McIlroy ആണ് ഈ ദൗത്യം ഏറ്റെടുക്കുന്നത്. 2020-ല്‍ രാജ്യത്തെ ഒരു നഴ്‌സിങ് ഹോമിലെ അന്തേവാസിയെ ലൈംഗികമായി പീഡിപ്പിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 11 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. വേറെ ഒമ്പത് പേര്‍ കൂടി പ്രതിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചെങ്കിലും അതില്‍ HSE നടപടികളൊന്നും ഉണ്ടായില്ല. ഈ … Read more

അയർലണ്ടിലെ പ്രൈവറ്റ് നഴ്‌സിങ് ഹോമുകൾ അടച്ചുപൂട്ടലിന്റെ വക്കിലെന്ന് NHI

അയര്‍ലണ്ടില്‍ ഒരുപറ്റം പ്രൈവറ്റ് നഴ്‌സിങ് ഹോമുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലെന്ന് Nursing Homes Ireland (NHI). ഈ വര്‍ഷം തന്നെ ഇവയെല്ലാം അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്നും, അത് തടയാനായി സര്‍ക്കാര്‍ ഇടപെടണമെന്നും NHI തവനായ Tadhg Daly പറഞ്ഞു. പ്രൈവറ്റ് നഴ്‌സിങ് ഹോമുകളെ അപേക്ഷിച്ച്, HSE-ക്ക് കീഴിലുള്ള നഴ്‌സിങ് ഹോമുകളില്‍ ഓരോ അന്തേവാസികള്‍ക്കുമായി സര്‍ക്കാരില്‍ നിന്നും ആഴ്ചയില്‍ ലഭിക്കുന്ന ഫീസ് 69% അധികം (744 യൂറോ) ആണെന്ന് Daly പറയുന്നു. സര്‍ക്കാരിന്റെ Fair Deal scheme പ്രകാരമാണിത്. സാമ്പത്തികസ്ഥിതി മോശമായത് … Read more