RTE Board-ന്റെ പുതിയ ചെയർപേഴ്‌സണായി Terence O’Rourke നിയമിതനായി

RTE ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്‌സനായി Terence O’Rourke-നെ നിയമിച്ചു. KPMG Ireland-ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും, ഗ്ലോബല്‍ എക്‌സിക്യുട്ടിവ് ടീമിലും മുമ്പ് ജോലി ചെയ്തിരുന്നയാളാണ് O’Rourke. Chartered Accountants in Ireland മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. Enterprise Ireland, ESB, IMI എന്നിവയുടെ ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. RTE ബോര്‍ഡ് മേധാവിയായി നിയമിതനായത് ബഹുമതിയായി കരുതുന്നതായി O’Rourke പറഞ്ഞു. RTE-യുടെ ഭാവിക്കായും, സുസ്ഥിരതയ്ക്കായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷേപണവകുപ്പ് മന്ത്രിയായ കാതറിന്‍ മാര്‍ട്ടിന്‍ അവിശ്വാസം പ്രകടിപ്പിച്ചതില്‍ പ്രതിഷേധിച്ച് Siún Ní … Read more

മാധ്യമ മന്ത്രിയും RTE ബോർഡും ഇടഞ്ഞു: പുതിയ വിവാദം എന്ത്?

ഒരിടവേളയ്ക്ക് ശേഷം ഐറിഷ് സര്‍ക്കാരിന്റെ ഒദ്യോഗിക സംപ്രേഷണനിലയമായ RTE-യില്‍ വിവാദം കൊഴുക്കുകയാണ്. Late Late Show അവതാരകനായിരുന്ന റയാന്‍ ടബ്രിഡിക്ക് അധികശമ്പളം നല്‍കിയതുമായി ബന്ധപ്പെട്ട് RTE ഡയറക്ടര്‍ ജനറലായ ഡീ ഫോര്‍ബ്‌സ് രാജിവച്ചതിനും, ടബ്രിഡി അവതാരക സ്ഥാനത്തു നിന്ന് നീക്കപ്പെടുന്നതിനുമാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചതെങ്കില്‍ ഈയാഴ്ചത്തെ വിവാദം മാധ്യമമന്ത്രി കാതറിന്‍ മാര്‍ട്ടിനും, RTE-യും ബന്ധപ്പെട്ടാണ്. കഴിഞ്ഞ വ്യാഴാഴ്ച RTE-യുമായി നടത്തിയ ഒരു അഭിമുഖപരിപാടിയില്‍, RTE ബോര്‍ഡ് ചെയര്‍പേഴ്‌സനായ Siún Ní Raghallaigh-യുടെ കാര്യത്തില്‍ മന്ത്രി മാര്‍ട്ടിന്‍ … Read more

അയർലണ്ടിൽ ടിവി ലൈസൻസ് ഫീസിന് പകരം ലെവി ഈടാക്കാൻ സർക്കാർ നീക്കം; മാസം 15 യൂറോ വീതം നൽകേണ്ടി വന്നേക്കും

അയര്‍ലണ്ടില്‍ നിലവിലുള്ള ടിവി ലൈസന്‍സ് ഫീസ് എടുത്തുമാറ്റി പകരം പുതിയ തരത്തില്‍ ഫീസ് ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം. നിലവില്‍ വര്‍ഷം 160 യൂറോ എന്ന നിരക്കിലാണ് ടിവി ഉപഭോക്താക്കളില്‍ നിന്നും സര്‍ക്കാര്‍ ഫീസ് ഈടാക്കുന്നത്. ഐറിഷ് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലായ RTE-യുടെ പ്രവര്‍ത്തനത്തിനാണ് ഇത്തരത്തില്‍ ലഭിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗവും ഉപയോഗിക്കുന്നത്. എന്നാല്‍ ഈയിടെയായി RTE അവതാരകനായ റയാന്‍ ടബ്രിഡിക്ക് അമിതശമ്പളം നല്‍കിയെന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെത്തുടര്‍ന്ന് ജനങ്ങള്‍ ലൈസന്‍സ് ഫീസ് നല്‍കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. … Read more

അയർലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!

അയര്‍ലണ്ടിലെ പ്രശസ്തമായ Late Late Toy Show ഇന്ന് രാത്രി 9.35-ന്. വര്‍ഷാവര്‍ഷം നടക്കുന്ന ഷോ, പുതിയ അവതാരകനായ Patrick Kielty-യുടെ നേതൃത്വത്തിലാണ് RTE-യില്‍ ലൈവായി സംപ്രേഷണം ചെയ്യപ്പെടുക. കഴിഞ്ഞ 14 വര്‍ഷമായി പരിപാടി അവതരിപ്പിച്ചുവന്ന Ryan Tubridy, അധികശമ്പള വിവാദത്തില്‍ പെട്ട് പുറത്തായതോടെയാണ് വടക്കന്‍ അയര്‍ലണ്ടിലെ Co Down സ്വദേശിയായ Patrick Kielty പരിപാടിയുടെ 48-ആമത്തെ എഡിഷനില്‍ പുതിയ അവതാകരനായി എത്തിയത്. Late Late Toy Show-യുടെ നാലാമത്തെ അവതാരകനുമാണ് അദ്ദേഹം. ഏറ്റവും പുതിയ കളിപ്പാട്ടങ്ങളെ … Read more

അയർലണ്ടിലെ ഏറ്റവും വിശ്വസനീയ സ്ഥാപനം ക്രെഡിറ്റ് യൂണിയനുകൾ; പട്ടികയിൽ തലകുനിച്ച് ദേശീയ ചാനലായ RTE

അയര്‍ലണ്ടിലെ ഏറ്റവും മോശവും, വിശ്വാസ്യത ഏറ്റവും കുറഞ്ഞതുമായ സ്ഥാപനങ്ങളിലൊന്നായി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താപ്രക്ഷേപണ കേന്ദ്രമായ RTE. ഏറ്റവും പുതിയ ഐറിഷ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ടില്‍, ഉപഭോക്തൃ സംതൃപ്തിയില്‍ 17 ശതമാനവും, വിശ്വാസ്യതയില്‍ 25 ശതമാനവും കുറവാണ് ദേശീയ വാര്‍ത്താപ്രക്ഷേപണകേന്ദ്രം രേഖപ്പെടുത്തിയത്. ചാനലിലെ ജനകീയ പരിപാടിയായ ലേറ്റ് ലേറ്റ് ഷോയുടെ അവതാരകനായിരുന്ന റയാന്‍ ടബ്രൈഡിക്ക് അധികശമ്പളം നല്‍കിയത് വിവാദമായത് ചാനലിന്റെ യശസ്സ് കുറച്ചുവെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്. അതേസമയം ടബ്രൈഡിയുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ലെന്നും, ഒരേ പരിപാടികള്‍ തന്നെ … Read more

ശമ്പളവിവാദത്തിന് ശേഷം അയർലണ്ടിലെ ‘The Late Late Show’ ഇന്ന് രാത്രി മുതൽ; പുതിയ അവതാരകനായി Patrick Kielty

അയര്‍ലണ്ടിലെ ജനകീയമായ The Late Late Show-യുടെ പുതിയ സീസണ്‍ ഇന്ന് രാത്രി മുതല്‍. RTE ശമ്പളവിവാദത്തിന് ശേഷം പരിപാടിയുടെ അവതാരക സ്ഥാനത്ത് നിന്നും Ryan Tubridy-യെ മാറ്റിയതോടെ വടക്കന്‍ അയര്‍ലണ്ട് ടിവി അവതാരകനായ Patrick Kielty-യാണ് ഇനിമുതല്‍ ഷോ അവതരിപ്പിക്കുക. അതേസമയം പരിപാടിയുടെ പ്രധാന സ്‌പോണ്‍സറായ Renault നേരത്തെ കരാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് Permanent TSB ആണ് പുതിയ പ്രായോജകര്‍. അവതാരകനായ Tubridy-ക്ക് അനധികൃതമായി വര്‍ഷം 75,000 യൂറോ അധികശമ്പളം നല്‍കിയെന്ന് ജൂണ്‍ മാസത്തില്‍ വിവാദമുയര്‍ന്നതോടെ RTE … Read more

RTE ശമ്പള വിവാദം; വിവാദത്തിനു കാരണം ആശയക്കുഴപ്പം, പണം തിരികെ നൽകാൻ തയ്യാറെന്ന് Ryan Tubridy

അയര്‍ലണ്ടിലെ ഔദ്യോഗിക ചാനലായ RTE-യില്‍ നിന്നും ലഭിച്ച രണ്ട് പേയ്‌മെന്റുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് പ്രമുഖ അവതാരകന്‍ Ryan Tubridy. മുന്‍ ലേറ്റ് ലേറ്റ് ഷോ അവതാരകനായ Tubridy-ക്ക് RTE അനധികൃതമായി അധികശമ്പളം നല്‍കിയെന്ന വിവാദം കത്തിനില്‍ക്കേയാണ് പണം തിരികെ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. RTE-യുടെ പരസ്യദാതാക്കളായ Renault കമ്പനിക്ക് വേണ്ടി ആറ് തവണ കൂടി പരിപാടിയില്‍ പ്രത്യക്ഷപ്പെടാനിരുന്നതാണെന്നും, എന്നാല്‍ അത് നടക്കാതെ വരികയാണെങ്കില്‍ പണം തിരികെ നല്‍കുമെന്നും Tubridy വ്യക്തമാക്കി. പരിപാടി അവതരിപ്പിക്കുന്നതില്‍ നിന്നും തന്നെ … Read more

RTE അധികശമ്പള വിവാദം; Tubridy-യും ഏജന്റും ഇന്ന് പാർലമെന്റ് കമ്മറ്റികൾക്ക് മുമ്പിൽ ഹാജരാകും

345,000 യൂറോയുടെ അധികശമ്പളവിവാദത്തില്‍ മുന്‍ Late Late Show അവതാരകനായ Ryan Tubridy-യും, അദ്ദേഹത്തിന്റെ ഏജന്റായ Noel Kelly-യും ഇന്ന് രണ്ട് പാര്‍ലമെന്റ് കമ്മറ്റികള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കും. കമ്മറ്റിയുടെ നടപടികളില്‍ പരമാവധി സുതാര്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി RTE-യുടെ പുതിയ ഡയറക്ടര്‍ ജനറലായ Kevin Bakhurst ഇന്നലെ പറഞ്ഞിരുന്നു. RTE-യില്‍ Tubridy-യുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനം ഇതിന് ശേഷമായിരിക്കും എടുക്കുക. കമ്മറ്റിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന Tubridy-യും ഏജന്റ് Kelly-യും അഭിഭാഷകരെയും ഒപ്പം കൊണ്ടുവരുമെന്നാണ് അറിയുന്നത്. എന്നാല്‍ നിയമപ്രകാരം … Read more

Ryan Turbidy-യുടെ ശമ്പള വിവാദം; RTE ഡയറക്ടർ ജനറൽ രാജിവച്ചു

മുന്‍ ലേറ്റ് ലേറ്റ് ഷോ അവതാരകനായിരുന്ന Ryan Turbidy-ക്ക് രഹസ്യമായി ശമ്പളം കൂട്ടി നല്‍കിയത് വിവാദമായതിനെത്തുടര്‍ന്ന് അയര്‍ലണ്ടിലെ ഔദ്യോഗിക ടിവി ചാനലായ RTE-യുടെ ഡയറക്ടര്‍ ജനറല്‍ രാജിവച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് താന്‍ രാജി സമര്‍പ്പിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ Dee Forbes പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 2017 മുതല്‍ Turbidy-ക്ക് 345,000 യൂറോ അധിക ശമ്പളമായി നല്‍കിയ കാര്യം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. RTE-യില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ആത്യന്തികമായി താന്‍ … Read more

RTE-യുടെ ‘Eye on Nature’ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാം; വിജയിക്ക് സമ്മാനം 1,000 യൂറോ

RTE News സംഘടിപ്പിക്കുന്ന ‘Eye on Nature’ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി മത്സരത്തിന് തുടക്കം. National Botanic Gardens, Glasnevin, Office of Public Works എന്നിവയുമായി സഹകരിച്ച് നടത്തപ്പെടുന്ന മത്സരത്തിലെ വിജയിക്ക് 1,000 യൂറോ ആണ് സമ്മാനം. RTE-യുടെ The Today എന്ന പരിപാടിയില്‍ വിജയിലെ പ്രഖ്യാപിക്കും. മാര്‍ച്ച് 4 ആണ് ഫോട്ടോകള്‍ അയയ്ക്കാനുള്ള അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക്: rte.ie/eyeonnature