അയർലണ്ടിലെ ടിഡി പോൾ മർഫിക്ക് വധഭീഷണി; ഭീഷണി പ്രത്യക്ഷപ്പെട്ടത് ചുമരിൽ

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ പോള്‍ മര്‍ഫിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുറച്ച് ദൂരെയുള്ള ഒരു മതിലിലാണ് ശനിയാഴ്ച രാത്രി ‘Paul Murphy RIP’ എന്നെഴുതിയ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീട്ടിലേയ്ക്ക് ബോംബ് ഭീഷണി വന്നതിന് പിന്നാലെയാണ് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈയിടെ മറ്റ് പല ടിഡിമാര്‍ക്ക് നേരെയും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അതേസമയം ചുമരിലെ ഭീഷണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടിഡി മര്‍ഫി, ‘തനിക്ക് ഭയമില്ല’ … Read more

വമ്പൻ മാറ്റം: അയർലണ്ടിൽ 4 നിയോജകമണ്ഡലങ്ങൾ കൂടി രൂപീകരിക്കാനും, 14 TD-മാരെ കൂടി ഉൾപ്പെടുത്താനും നിർദ്ദേശം

അയര്‍ലണ്ടില്‍ പുതുതായി നാല് നിയോജമണ്ഡലങ്ങള്‍ രൂപീകരിക്കാനും, 14 അധിക TD സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്താനും നിര്‍ദ്ദേശം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത് നടപ്പിലായാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ (Dáil Election) രാജ്യത്തെ 39 നിയോജനമണ്ഡലങ്ങള്‍ എന്നത് 43 ആകുകയും (Dáil constituencies), TD-മാരുടെ എണ്ണം 160-ല്‍ നിന്നും 174 ആയി ഉയരുകയും ചെയ്യും. ഒപ്പം ഓരോ TD-മാര്‍ക്കും വോട്ട് രേഖപ്പെടുത്തുന്ന സമ്മതിദായകരുടെ ശരാശരി എണ്ണം നിലവിലെ 32,182-ല്‍ നിന്നും 29,593-ലേയ്ക്ക് താഴുകയും ചെയ്യും. Dublin Fingal നിയോജകമണ്ഡലം … Read more