യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭരണഘടനാ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് നൽകുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് കാർഡിഫിൽ തുടക്കമായി. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ അനുകൂല രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കാർഡിഫിൽ ഒരുമിക്കുന്നത്.
സ്കോട്ടിഷ് നാഷണൽ പാർട്ടി (SNP) നേതാവും സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്ററുമായ ജോൺ സ്വിന്നി, പ്ലെയ്ഡ് സൈമ്രു നേതാവും വെയിൽസ് ഫസ്റ്റ് മിനിസ്റ്ററുമായ റുൻ അപ്പ് ഇയോർവെർത്ത്, നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററും Sinn Féin വൈസ് പ്രസിഡന്റുമായ മിഷേൽ ഒ’നീൽ എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. Sinn Féin പ്രസിഡന്റ് മേരി ലൂ മക്‌ഡൊണാൾഡും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് തൊട്ടുമുമ്പ് അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ ട്രംപ് നോർത്തേൺ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർലന്റും ഒന്നിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നു പറഞ്ഞത് ഉച്ചകോടിക്ക് കൂടുതൽ ഊർജ്ജമായി.
കാർഡിഫിലെ ഇന്നത്തെ യോഗത്തിൽ മൂന്ന് പാർട്ടികളും തമ്മിൽ Memorandum of Understanding (MoU) ഒപ്പിടുകയാണ് പ്രധാന നടപടിക്രമം. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് സ്വന്തം ഭരണഘടനാ ഭാവി ജനാധിപത്യ മാർഗത്തിലൂടെ തീരുമാനിക്കാനുള്ള അവകാശം അംഗീകരിക്കണമെന്നും, അതിനാവശ്യമായ നടപടികൾക്ക് വെസ്റ്റ്മിൻസ്റ്റർ സർക്കാർ തയ്യാറെടുക്കണമെന്നും ആവശ്യപ്പെടുന്നതായിരിക്കും കരാറിന്റെ പ്രധാന രാഷ്ട്രീയ സന്ദേശം. എന്നാൽ സ്വാതന്ത്ര്യവും ഭരണഘടനാ മാറ്റവും മാത്രമല്ല ഇന്നത്തെ ചർച്ചയിലെ വിഷയം. സാമ്പത്തികം, ഊർജം, യൂറോപ്പുമായുള്ള ബന്ധം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിലും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യും. യോഗത്തിന് ശേഷം നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷ.
ഇന്നത്തെ ഉച്ചകോടി ഔദ്യോഗികമായി മൂന്ന് സർക്കാരുകൾ തമ്മിലുള്ള ഭരണതല ഉച്ചകോടിയെന്നതിലുപരി, SNP, Plaid Cymru, Sinn Féin നേതാക്കൾ എന്ന നിലയിലാണ് പ്രധാന കൂടിക്കാഴ്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നത്തെ കാർഡിഫ് ഉച്ചകോടി അയർലണ്ടിനും നിർണായകം ആണ്.കാർഡിഫ് ഉച്ചകോടിയിൽ അയർലണ്ടിനെ സംബന്ധിച്ച് നോർത്തേൺ അയർലൻഡിന്റെ ഭാവിയെ കുറച്ചു നടക്കുന്ന ചർച്ചകൾ നിർണായകമാണ്.നോർത്തേൺ അയർലൻഡ് ഭാവിയിൽ യു കെയിൽ നിന്ന് വേർപെടുന്ന സാഹചര്യമുണ്ടായാൽ, റിപ്പബ്ലിക് ഓഫ് അയർലൻഡുമായി ചേർന്ന് ഒരു ഏകീകൃത അയർലണ്ട് രൂപീകരിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.1998ലെ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് പ്രകാരം, നോർത്തേൺ അയർലൻഡിൽ ഐക്യ അയർലണ്ടിന് അനുകൂലമായ വ്യക്തമായ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടാൽ ബോർഡർ പോൾ നടത്താനുള്ള ഭരണഘടനാപരമായ സംവിധാനം നിലവിലുണ്ട്.അതിനാൽ ഇന്നത്തെ ചർച്ചകൾ അയർലൻഡിന്റെ അതിർത്തി ഇല്ലാതാക്കാനുള്ള ഉടൻ നടപ്പാക്കുന്ന തീരുമാനമല്ല. മറിച്ച്, നോർത്തേൺ അയർലൻഡിലെ ജനങ്ങൾക്ക് ഭാവിയിൽ അയലിനോട് കൂടിച്ചേരണമെന്ന് തീരുമാനിക്കാനുള്ള ചർച്ചകളുടെ ഒരു നിർണായക നാഴികക്കല്ലായിരിക്കും ഇന്നത്തെ ഉച്ചകോടി എന്നാണ് കരുതുന്നത്.
സ്കോട്ട്ലൻഡിലും വെയിൽസിലും സ്വാതന്ത്ര്യ ചർച്ചകൾ ശക്തമാകുകയും നോർത്തേൺ അയർലൻഡിൽ Irish reunification ചർച്ച വീണ്ടും സജീവമാകുകയും ചെയ്തതോടെയാണ് യുകെ ഭാവിയിൽ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന ചോദ്യം ഉയരുന്നത്. നാലായി പിളരുമോ അതോ ഇന്ന് കാണുന്നതുപോലെ തന്നെ തുടരുമോ എന്ന് ലോകം ഉറ്റുനോക്കുന്നു. സ്വാതന്ത്ര ചർച്ചകൾ ചൂടുപിടിക്കുകയും ഭൂരിപക്ഷം ജനം അനുകൂലമാവുകയും ചെയ്താൽ ഒരുപക്ഷേ നാലായി പിളർന്നേക്കാം
യു കെയിലെ മൂന്ന് devolved administrations-ന്റെയും തലവന്മാർ തന്നെ സ്വാതന്ത്ര്യ അനുകൂല രാഷ്ട്രീയ നിലപാടുള്ളവരാകുന്നത് ഇത് ആദ്യമായാണ്. ഇത് വെസ്റ്റ്മിൻസ്റ്ററിനുമേൽ രാഷ്ട്രീയ സമ്മർദം വർധിപ്പിക്കുന്ന സാഹചര്യമാണെന്നാണ് സ്വാതന്ത്ര്യ അനുകൂല കക്ഷികളുടെ വിലയിരുത്തൽ. അതേസമയം, ഇതിന്റെ അർഥം യു കെ ഉടൻ പിരിയുമെന്നല്ല. പ്രത്യേകിച്ച് സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യ ഹിതപരിശോധന നടത്തുന്നതിന് നിലവിലെ ഭരണഘടനാ സംവിധാനത്തിൽ വെസ്റ്റ്മിൻസ്റ്ററിന്റെ സമ്മതം ആവശ്യമാണ്. നോർത്തേൺ അയർലൻഡിന്റെ കാര്യത്തിൽ ബോർഡർ പോളിന് ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് പ്രകാരമുള്ള പ്രത്യേക നിയമനടപടികളുമുണ്ട്. എങ്കിലും കാർഡിഫിൽ ഇന്ന് രൂപപ്പെടുന്ന രാഷ്ട്രീയ സഖ്യം യു കെയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് പുതിയ അധ്യായം തുറക്കുകയാണ്.
സ്കോട്ട്ലൻഡ് സ്വാതന്ത്ര്യം നേടുകയും വെയിൽസ് വേർപെടുകയും നോർത്തേൺ അയർലൻഡ് ഭാവിയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനൊപ്പം ചേരുകയും ചെയ്താൽ, ഇന്നത്തെ യുകെ എന്ന രാഷ്ട്രീയ ഘടന തന്നെ അടിസ്ഥാനപരമായി മാറും.അതിനാൽ അയർലണ്ടിലും പ്രത്യേകിച്ച് നോർത്തേൺ അയർലൻഡിലും ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടുന്ന ഉച്ചകോടിയാണ് ഇന്നത്തെ കാർഡിഫ് ഉച്ചകോടി.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments